നോർത്ത് സെന്റിനൽ ദ്വീപ് എങ്ങനെ അതീവ സുരക്ഷയുള്ള സ്ഥലമായി?
പുറമെ നിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത ഒരു ദ്വീപുണ്ട് ആൻഡമാനിൽ, സെന്റിനൽ. ശീതള പാനീയ കുപ്പി എറിഞ്ഞതിന് അമേരിക്കൻ യൂടൂബർ അറസ്റ്റിലായതോടെ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് സെന്റിനൽ
പുറം ലോകവുമായി ബന്ധമില്ലാതെ സവിശേഷ സംസ്‌ക്കാരം പിന്തുടരുന്ന ഗോത്ര വർഗ്ഗക്കാരായ സെന്റിനെലീസ് വംശജരാണ് ഇവിടെ താമസിക്കുന്നത്
ആക്രമിക്കാൻ ശ്രമിക്കുന്നവരെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്നവരാണ് സെന്റിനെലീസ്. അന്യരുടെ സാന്നിധ്യം ഇഷ്ടമില്ലാത്തവരാണ് ഇക്കൂട്ടർ
1771ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർവേ ഉദ്യോഗസ്ഥനായ ജോൺ റിച്ചി ദ്വീപിനടുത്ത് കൂടി കപ്പലിൽ സഞ്ചരിച്ചപ്പോഴാണ് ഇവിടെ മനുഷ്യവാസമുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്
1867ൽ ഇന്ത്യൻ കച്ചവടക്കപ്പൽ തീരത്തിനടുത്ത് തകർന്നു. അതിലെ 106 പേർ കരയിലേക്ക് നീന്തി. പക്ഷെ കടുത്ത ആക്രമണമാണ് അവർക്ക് നേരിടേണ്ടി വന്നത്
തിരിച്ചോടിക്കപ്പെട്ട കച്ചവടക്കാരെ റോയൽ നേവിയുടെ രക്ഷാ സംഘമാണ് രക്ഷിച്ചത്. ഇതോടു കൂടി നാവികരുടെ പേടി സ്വപ്നമായി സെന്റിനൽ ദ്വീപ് മാറി
2018ൽ അമേരിക്കയിലെ ജോൺ അലൻ ചൗ എന്ന 26കാരൻ ദ്വീപിലേക്ക് കടക്കാനുള്ള ശ്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ മൂന്നു പേരാണ് ദ്വീപ് നിവാസികളുടെആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്
ദ്വീപിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും പിഴയുമാണ് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ലഭിക്കുക