കുഞ്ഞുങ്ങൾ സ്വയം സാന്ത്വനപ്പെടുത്തി പതുക്കെപ്പതുക്കെ ഉറക്കത്തിലേക്ക്​ വഴുതിപ്പോകുന്നത്​ കണ്ടിട്ടുണ്ടോ. അതല്ലെങ്കിൽ തനിക്ക്​ അലോസരമായ കാര്യങ്ങളിൽനിന്ന്​ സ്വയം ശാന്തമായി കൂളായി മാറുന്നത്​.
നമ്മളെല്ലാം അറിഞ്ഞും അറിയാതെയും ഇത്തരം സ്വയം സാന്ത്വന വഴികൾ കണ്ടെത്തി സമ്മർദങ്ങളിൽനിന്ന്​ രക്ഷപ്പെടുന്നവരാണ്​. സെൽഫ്​ സൂതിങ്​ എന്ന ഇക്കാര്യത്തിന്​ ഒട്ടേറെയുണ്ട്​ പ്രാധാന്യം​.
കുഞ്ഞിനെ ഉറക്കാൻ കഴിയാതെ അസ്വസ്ഥമാകുന്ന രാത്രികളിൽ സെൽഫ് നിങ്ങളെ സൂതിങ് രക്ഷിക്കും​.
സെൽഫ് സൂതിങ് കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ട്. ദേശ്യം, ഉറക്കം, സ്വന്തം മൂഡ് എന്നിങനെ എല്ലാത്തിലും കുഞ്ഞിന് സ്വയം ഒരു കണ്ട്രോളുണ്ടാകും.
സ്​പർശനം, വിറക്കൽ, ചലനം എന്നിവയാണ്​ ഇന്ദ്രിയാനുഭൂതിയുള്ള സ്വയം സാന്ത്വന ശീലങ്ങൾ.
വിരലുകളും മുഷ്ടിയും നക്കുക, എന്തെങ്കിലും വസ്തുക്കൾ നക്കുക, കൈകൾ കോർത്തുപിടിക്കുക, മൂക്കിലോ ചെവികളിലോ തൊട്ടുകൊണ്ടിരിക്കുക, കണ്ണുകൾ തിരുമ്മുക, കൈയിൽ നൽകുന്ന കുപ്പിയോ പുതപ്പോ കടിക്കുക, ഇരുവശത്തേക്കും തലയാട്ടുക. എന്നിങ്ങനെയൊക്കെയാണ് കുഞ്ഞുങ്ങളിൽ കാണുന്ന ശീലങ്ങൾ.
കുഞ്ഞിന്​ നാലുമാസമാകുമ്പോൾ സ്വയം സാന്ത്വനത്തിനുള്ള ശേഷി കൈവരിക്കുന്നത്​ കാണാം. സ്വയം ചെയ്യുന്ന അത്തരം പ്രവൃത്തികൾ തടയരുത്​. കൈ വായിലിടുന്നത്​ കാണുമ്പോൾ എടുത്തുമാറ്റാൻ ശ്രമിക്കരുത്​.
വിശക്കുന്നത്​ കൊണ്ടാകില്ല ആ ശീലം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാവിയിൽ കൈചപ്പുന്നവരായി അവർ മാറുകയുമില്ല. കുഞ്ഞ്​ സ്വയം സാന്ത്വനം കണ്ടെത്തുകയാണ്​ ഇതിലൂടെ.
കിടക്കുന്നതിനിടെ കുഞ്ഞ്​ ചിണുങ്ങുന്നത്​ കേൾക്കുമ്പോൾ തന്നെ എടുക്കാനാണ്​ അമ്മമാർ ശ്രദ്ധിക്കുക. കുഞ്ഞിന്​ നാലോ അ​ഞ്ചോ മാസമായെങ്കിൽ ചിണുങ്ങുമ്പോൾ ഓടിച്ചെന്ന്​ എടുക്കാതെ കുറച്ച്​ നേരം സ്വയം ശാന്തമാകുമോയെന്ന്​ ശ്രദ്ധിക്കണം.
കുഞ്ഞ്​ കരയുമ്പോൾ എടുക്കരുതെന്നല്ല ഇതിനർഥം. പകരം കുഞ്ഞിന്‍റെ ആശയവിനിമയം ശ്രദ്ധിക്കുക എന്നതാണ്​. കരയുകയാണ്​ എങ്കിൽ എടുക്കുക തന്നെ വേണം.
എന്നാൽ കുഞ്ഞിനെ സ്വയം ശാന്തമാകാനായി പരിശീലിപ്പിക്കാൻ ശ്രമിക്കുക.
Explore