സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികൾ അറിയാം..

ജീവിതലക്ഷ്യങ്ങൾ ഉറപ്പിക്കുക
ലക്ഷ്യങ്ങൾ എഴുതിവെക്കുകയും അത് ഓരോന്നായി നേടുവാൻ ഒരു സമയം കുറിച്ചിടുക
ഒരു മാസത്തെ ബജറ്റ് ഉണ്ടാക്കി അത് കൃത്യമായി പിന്തുടർന്നാൽ വരുമാനത്തിൽനിന്ന് നിശ്ചിത തുക മിച്ചം പിടിക്കാനാകും.
എല്ലാ അടവുകളും കൃത്യമായി അടക്കുക.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മാറ്റിവെക്കുന്ന ഫണ്ടിലേക്ക് ശമ്പളത്തിൽനിന്ന് തന്നെ ഒരു തുക ഓട്ടോമാറ്റിക്കായി എത്തുന്ന തരത്തിൽ ബാങ്ക് മാൻഡേറ്റ് നൽകുക.
ഓഹരി വിപണിയിലെ നിക്ഷേപമാണ് സമ്പത്ത് മികച്ച നിലയിൽ വളരാനുള്ള ഒരു പരമ്പരാഗത മാർഗം. ഇന്ത്യയിൽ 17 ശതമാനം കുടുംബങ്ങൾ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നുണ്ടെന്നാണ് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് നൽകുന്ന പുതിയ കണക്കുകൾ.
നികുതി നിയമങ്ങളിൽ കാലാനുസൃത അവബോധം നേടിയാൽ ഓരോ വർഷവും നികുതി അടവുകളിൽ നേടാൻ കഴിയുന്ന ഇളവുകൾ മനസ്സിലാക്കാം.
ഇട്ടിരിക്കുന്ന വസ്ത്രത്തിലെ തയ്യൽ പണി മുതൽ വാഹനങ്ങളുടെ കേടുപാടും വീടിന്‍റെ അറ്റകുറ്റപ്പണിയും യഥാസമയത്തു തന്നെ തീർക്കുക.
വരവ് അനുസരിച്ച് ചെലവഴിക്കുക എന്നത് ഒരു വിജയമന്ത്രമാണ്. മിതവ്യയ ശീലം പിന്തുടർന്നാൽ അത്ഭുതങ്ങൾ സംഭവിക്കും. കിട്ടുന്നതിൽ കുറവ് മാത്രം ചെലവഴിച്ച് ജീവിച്ചതിന്‍റെ ഉദാഹരണമാണ് ഇന്ന് കാണുന്ന ധനികർ. എന്നുകരുതി അരിഷ്ടിച്ച് ജീവിക്കുക എന്നതല്ല അതിനർഥം.
ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെയും പുഷ്ടിപ്പെടുത്തും. രോഗങ്ങൾ ചികിത്സിക്കാതെ പോകുന്നത് നല്ല ശീലമല്ല. അടിസ്ഥാന ജീവിതശൈലിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയാൽ ഒരുപാട് അസുഖങ്ങളെ മാറ്റിനിർത്താം
പ്രതീക്ഷിക്കാനാകാത്ത പ്രശ്നങ്ങൾ ഏതൊരാളുടെയും ജീവിതത്തിൽ സംഭവിക്കാം. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മളും സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ പാതയിലേക്കെത്തും. ദൈനംദിന ജീവിതത്തിൽ ചില സാമ്പത്തിക ടിപ്‌സ് ഓർത്തുവെച്ചാൽ നമ്മൾക്കും നേടാം അധികം കഷ്ടപ്പെടാതെ സാമ്പത്തിക സ്വാതന്ത്ര്യം.
Explore