നല്ല നനവാർന്ന ഫീലിങ് നൽകുന്നത്കൊണ്ടാണ് പലരും ലിപ് ബാം ഉപയോഗിക്കുന്നത്. ചുണ്ടുകളുടെ വരൾച്ചയും വിണ്ടുകീറലും ഒഴിവാക്കാൻ ലിപ് ബാമിനെ ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്.
എന്നാൽ, ഇതിന്റെ സ്ഥിരമായ ഉപയോഗം ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരമായ ലിപ് ബാം ഉപയോഗം അഡിക്ഷനിലേക്ക് നയിക്കും. പിന്നീട് നിർത്തുവാൻ സാധിക്കില്ല.
ലിപ് ബാമിനെ അമിതമായി ആശ്രയിക്കുന്നതുമൂലം ചുണ്ടുകൾ സ്വഭാവിക ഈർപ്പം പുറപ്പെടുവിക്കുന്നത് നിർത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു.