ബൂട്ടഴിച്ചത് അർജന്റീനയുടെ ‘വിശ്വസ്തനായ മാലാഖ’

കൊളംബിയെക്കെതിരായ കോപ്പ അമേരിക്ക കലാശപ്പോരിനൊടുവിൽ (1-0) കിരീടം ചൂടിയാണ് മടക്കം
വിശ്വകിരീടത്തോടൊപ്പം കോൺമബോളിന്റെ പുത്തൻചൂരുള്ള കപ്പും കൈയ്യിലേന്തിയാണ് ആൽബിസെലെസ്റ്റയുടെ രക്ഷകന്റെ മടക്കം
കലാശപ്പോരിൽ പരിക്കേറ്റ് ഇതിഹാസതാരം ലയണൽ മെസ്സി പിൻമാറിയതിൽ പിന്നെ അർജന്റീനൻ നിരയുടെ നായിച്ചതും മരിയയായിരുന്നു
മെസ്സിയില്ലായിരുന്നെങ്കിൽ അർജന്റീന ഏറ്റവും കൂടുതൽ കൊണ്ടാടപ്പെടാൻ സാധ്യതയുള്ള താരമായിരുന്നു ഈ റൊസാരിയോക്കാരൻ
2008ലാണ് അർജൻറീന ദേശീയ ടീമിൽ അരങ്ങേറിയത്
2008ലെ ഒളിമ്പിക്സിൽ മെസ്സിയും സംഘവും അർജന്റീനക്കായി സ്വ‌ർണം നേടിയപ്പോൾ ഫൈനലിൽ ടീമിന്റെ ജയമുറപ്പിച്ചത് ഡി മരിയയുടെ ഗോളാണ്
2005ൽ റൊസാരിയോ സെൺട്രലിലൂടെ പന്തു തട്ടിയാണ് ക്ലബ് കരിയറിന് തുടക്കമിടുന്നത്
ബെൻഫിക്ക, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, യുവന്റസ് തുടങ്ങിയ വമ്പൻ ക്ലബുകൾക്ക് വേണ്ടി രണ്ടുപതിറ്റാണ്ടോളം പന്തുതട്ടി
ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം കളിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ ഡി മരിയ
അർജന്റീനക്കായി 145 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടി