December 18, 2024

'അശ് വിൻ' ടെസ്റ്റിലെ എക്കാലത്തേയും വലിയ മാച്ച് വിന്നർമാരിൽ ഒരാൾ...

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിൽ നിന്നും വിരമിക്കിൽ പ്രഖ്യാപിച്ച് അശ്വിൻ.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡുമായാണ് രവിചന്ദ്രൻ അശ്വിന്‍റെ പടിയിറക്കം.
ഓഫ് സ്പിൻ ബൗളിങ്ങിനു പുറമെ, വാലറ്റത്ത് ബാറ്റുകൊണ്ടും പലപ്പോഴും താരം ഇന്ത്യയുടെ രക്ഷക്കെത്തി. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളാണ് അശ്വിൻ നേടിയത്.
ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഏഴാമനാണ് അശ്വിൻ. ഇന്ത്യൻ താരങ്ങളിൽ 132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റ് വീഴ്ത്തിയ അനിൽ കുംബ്ലെ മാത്രമാണ് അശ്വിനു മുന്നിലുള്ളത്.
ടെസ്റ്റിൽ ആറു സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും സഹിതം 3503 റൺസാണ് സമ്പാദ്യം. ഒരേ ടെസ്റ്റിൽ കൂടുതൽ സെഞ്ച്വറികളും അഞ്ച് വിക്കറ്റും നേടിയ താരങ്ങളിൽ രണ്ടാമനാണ്. നാലു തവണ ഈ നേട്ടം കൈവരിച്ചു.
നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇടങ്കൈയന്മാരെ പുറത്താക്കിയ റെക്കോഡ് അശ്വിന്‍റെ പേരിലാണ്. 268 തവണയാണ് ലെഫ്റ്റ് ഹാൻഡ് ബാറ്റർമാർ അശ്വിനു മുന്നിൽ വീണത്.
41 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ കളിച്ച താരം, 195 വിക്കറ്റുകൾ നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്.
ടെസ്റ്റിൽ 37 തവണ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ടെസ്റ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ റെക്കോഡാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മുൻ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ മാത്രമാണ് (67) ഈ കണക്കിൽ താരത്തിനു മുന്നിലുള്ളത്.
ഇന്ത്യയുടെ ലോകകപ്പ് ടീമിലും 2011, 2013 വര്‍ഷങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിലും അശ്വിനുണ്ടായിരുന്നു. 2015ല്‍ ഇന്ത്യ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു.
2016ല്‍ ഐ.സി.സിയുടെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍, പുരുഷ ടെസ്റ്റ് ക്രിക്കറ്റര്‍ അവാര്‍ഡുകളും അശ്വിനെ തേടിയെത്തി. 2011 മുതല്‍ 2020 വരെയുള്ള ദശാബ്ദത്തിലെ ഐ.സി.സി തെരഞ്ഞെടുത്ത ടെസ്റ്റ് ടീമിലും അശ്വിനുണ്ടായിരുന്നു.
Explore