December 4, 2024

കുത്തന ഉയർന്ന് ഐ.പി.എൽ ബ്രാൻഡ് മൂല്യം; തലപ്പത്ത് ചെന്നൈ സൂപ്പർ കിങ്സ്! ടീമുകളുടെ സ്ഥാനം അറിയാം..

ആഗോള കായിക ലീഗുകളിൽ തങ്ങളുടെ സ്ഥാനം വീണ്ടു ഊട്ടിയുറപ്പിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ്.
മേഗാലേലത്തിന് പിന്നാലെ ലീഗിന്‍റെ ബ്രാൻഡ് മൂല്യം 13 ശതമാനം ഉയർന്നു. നിലവിൽ 12 ബില്ല്യണാണ് ഐ.പി.എല്ലിന്‍റെ മൂല്യം.
ബ്രാൻഡ് ഫിനാൻസാണ് ഈ കണക്കുകൾ പുറത്തുവിടുന്നത്. എല്ലാ ടീമുകളുടെയം ബ്രാൻഡ് മൂല്യം എത്രയാണെന്ന് നോക്കാം.
ചെന്നൈ സൂപ്പർ കിങ്സാണ് ഏറ്റവും മൂല്യമുള്ള ടീം. 122 മില്ല്യണാണ് സി.എസ്കെയുടെ ബ്രാൻഡ് മൂല്യം. കഴിഞ്ഞ വർഷത്തേക്കാൾ 52 ശതമാനം വർധനവാണ് സി.എസ്.കെക്ക് ഈ വർഷമുള്ളത്.
119 മില്ല്യണുമായി മുംബൈ ഇന്ത്യൻസ് രണ്ടാം സ്ഥാനത്തുണ്ട്. 36 ശതമാനം വർധനവാണ് മുംബൈക്കുള്ളത്.
റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് 117 മില്ല്യൺ ബ്രാൻഡ് മൂല്യമുണ്ട് 67 ശതമാനം വർധനവോടെയാണ് ആർ.സി.ബി മൂന്നാം സ്ഥാനത്തെത്തിയത്.
38 ശതമാനം വർധനവോടെ 109 മില്ല്യണടിച്ച നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാലാം സ്ഥാനത്തുണ്ട്.
76 ശതമാനം മൂല്യം ഉയർത്തിയ സൺറൈസേഴ്സ് ഹൈദരാബാദ് മൂല്യനിർണയത്തിൽ വമ്പൻ മുന്നേറ്റമുണ്ടാക്കി. 85 മില്ല്യണുമായി അഞ്ചാം സ്ഥാനത്താണ് നിലവിലെ റണ്ണറപ്പായ എസ്.ആർ.എച്ച്.
81 മില്ല്യണുമായി 30 ശതമാനം വളർച്ച നേടിയ രാജസ്ഥാൻ റോയൽസാണ് ആറാം സ്ഥാനത്തുള്ളത്. ഡൽഹി ക്യാപിറ്റൽസ് 24 ശതമാനം വർധനവുമായി 80 മില്ല്യൺ കരസ്തമാക്കി നാലാം ഏഴാം സ്ഥാനം നേടി.
എട്ടാമതുള്ള ഗുജറാത്ത് ടൈറ്റൻസിന് 69 മില്ല്യണാണുള്ളത്. അഞ്ച് ശതമാനത്തിന്‍റെ നേരിയ വളർച്ചയാണ് ഗുജറാത്തിനുണ്ടായത്.
49 ശതമാനം മൂല്യമുയർത്തി ഒമ്പതാമുള്ള പഞ്ചാബ് കിങ്സിന്‍റെ നിലവിലെ മൂല്യം 68 മില്ല്യണാണ്. അവസാന സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജയന്‍റ്സ് 29 ശതമാനം മൂല്യമുയർത്തിയപ്പോൾ 60 മില്ല്യൺ മൂല്യം നേടി പത്താം സ്ഥാനത്താണ്.
Explore