ഇന്ത്യക്കായി 500ൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരങ്ങൾ
എല്ലാ ഫോർമാറ്റിൽ നിന്നുമായി നാല് താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി അഞ്ഞൂറിൽ കൂടുതൽ മത്സരത്തിൽ പങ്കെടുത്തത്.
സചിൻ ടെണ്ടുൽക്കർ
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച സചിൻ ടെണ്ടുൽക്കർ ഇന്ത്യക്ക് വേണ്ടി 663 മത്സരം കളിച്ചിട്ടുണ്ട്. 1989 മുതൽ 2013 വരെയാണ് സചിൻ ഇന്ത്യക്കായി കളിച്ചത്.
മഹേന്ദ്ര സിങ് ധോണി
2004 മുതൽ 2019 വരെ ഇന്ത്യക്കായി കളിച്ച മുൻ നായകൻ ധോണി മൂന്ന് ഫോർമാറ്റിൽ നിന്നുമായി ഇന്ത്യക്ക് വേണ്ടി 538 മത്സരം കളിച്ചിട്ടുണ്ട്.
വിരാട് കോഹ്ലി
മൂന്ന് ഫോർമാറ്റിൽ നിന്നും 534* മത്സരം കളിച്ചുകൊണ്ട് വിരാട് കോഹ്ലിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 2008ൽ ഇന്ത്യക്കായി അരങ്ങേറിയ വിരാട് ഇപ്പോഴും ഇന്ത്യക്ക് വേണ്ടി കളിക്കുന്നുണ്ട്.
രാഹുൽ ദ്രാവിഡ്
1996ൽ ഇന്ത്യക്കായി അരങ്ങേറിയ രാഹുൽ ദ്രാവിഡ് 2012 വരെയുള്ള കാലഘട്ടത്തിൽ 509 അന്താരാഷ്ട്ര മത്സരം കളിച്ച് നാലാം സ്ഥാനത്താണ്.