ആവേശകരമായ പാരിസ് ഒളിമ്പിക്സ് അതിന്‍റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്.

നാല് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ മെഡൽ കണക്കുകൾ.
ഇന്ത്യയുടെ ഗോൾഡൺ ബോയ് നീരജ് ചോപ്രക്ക് വെള്ളി നേടാനേ സാധിച്ചുള്ളൂ.
പാകിസ്താന്‍റെ അർഷാദ് നദീമാണ് നീരജിനെ മറികടന്ന് ജാവലിനിൽ ഗോൾഡ് നേടിയത്.
ഈ ഒരു റിസൾട്ടിന് ശേഷം റാങ്കിങ്ങിൽ ഇന്ത്യക്ക് മുകളിൽ പോയിരിക്കുകയാണ് പാകിസ്താൻ.
ഒരേയൊരു ഗോൾഡ് മെഡലുമായി പാകിസ്താൻ 53-ാം സ്ഥാനത്താണ്. നാല് വെങ്കലവും ഒരു വെള്ളിയുമായി ഇന്ത്യ 64-ാം സ്ഥാനത്തും.
മെഡൽ കൂടുതലുണ്ടായിട്ടും പാകിസ്താനെക്കാളും 11 സ്ഥാനം താഴെയാണ് ഇന്ത്യ റാങ്കിങ്ങിൽ.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ റാങ്കിങ് രീതി കാരണമാണിത്.
നേടിയ സ്വർണമനുസിരച്ചാണ് ഒളിമ്പിക്സിന്‍റെ റാങ്കിങ്ങ്. ഒരുപാട് വെള്ളി-വെങ്കെലം ഉണ്ടെങ്കിലും ഒരു സ്വർണമുള്ളവർ മുന്നിൽ വരും.
സ്വർണ്ണ മെഡലുകളുടെ എണ്ണത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ സമനിലയുണ്ടാകുമ്പോൾ മാത്രമേ വെള്ളി, വെങ്കല മെഡലുകളുടെ എണ്ണം പ്രാബല്യത്തിൽ വരികയുള്ളൂ.