ഇന്റർ മയാമിയിലെ കരിയറോടെ കളി അവസാനിപ്പിക്കുമെന്ന സൂചന നൽകി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി

ഈ സീസണിൽ മേജർ ലീഗിൽ 12 മത്സരങ്ങളിൽ 12 ഗോളും 13 അസിസ്റ്റും മെസ്സിയുടെ പേരിലുണ്ട്
2025 വരെയാണ് മയാമിയുമായി മെസ്സിക്ക് കരാറുള്ളത്.
എന്ന് വിരമിക്കുമെന്ന് താരം വെളിപ്പെടുത്തുന്നില്ല
ബാഴ്സലോണക്കൊപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലും 10 ലാലിഗ കിരീട നേട്ടത്തിലും പങ്കാളിയായി
2021ൽ അർജന്റീനക്ക് കോപ അമേരിക്ക കിരീടം നേടിക്കൊടുത്തു
2022ൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു