December 13, 2024

ക്രിക്കറ്റ് മുതല്‍ ചെസ് വരെ... ഇന്ത്യയുടെ ലോക നേട്ടങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തിയ ദക്ഷിണാഫ്രിക്കക്കാരന്‍!

ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്ന ഡി ഗുകേഷിന്‍റെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേട്ടത്തിൽ ആഹ്ലാദിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഗുകേഷിന്റെ മെന്റല്‍ കോച്ചായ പാഡി ആപ്റ്റന്‍.
ഗുകേഷിന്റെ നേട്ടത്തിൽ മാത്രമല്ല. കഴിഞ്ഞ കുറച്ചു കാലമായുള്ള ഇന്ത്യയുടെ കായിക നേട്ടങ്ങളിലെല്ലാം ഈ ദക്ഷിണാഫ്രിക്കക്കാരന്‍ വഹിച്ച പങ്ക് ചെറുതല്ല.
2011 ൽ 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ മാനസിക കരുത്തു പകര്‍ന്നു പിന്നണിയില്‍ ടീമിന്‍റെ മെന്‍റൽ കോച്ചായി ആപ്റ്റനുണ്ടായിരുന്നു.
ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ പുരുഷ ടീം ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടുമ്പോഴും ആ നേട്ടം പാരിസില്‍ ആവര്‍ത്തിച്ചപ്പോഴും പാഡി ആപ്റ്റന്‍ ടീമിനൊപ്പമുണ്ടായിരുന്നു.
ആറ് മാസം മുമ്പാണ് പാഡി ആപ്റ്റൺ ഗുകേഷിന്‍റെ മെന്‍റൽ പരിശീലക സ്ഥാനത്തേക്കെത്തിയത്.
സ്‌പോര്ട്‌സ് സയന്റിസ്റ്റും യുണിവേഴ്‌സിറ്റി പ്രൊഫസറുമായ പാഡി ദക്ഷിണാഫ്രിക്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച താരമാണ്, ചെസും അദ്ദേഹത്തിന് വഴങ്ങും.
Explore