November 30, 2024

ക്രിക്കറ്റിൽ നിന്നും ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന ഇന്ത്യൻ താരങ്ങൾ ഇവരാണ്..

സൗദിയിലെ റിയാദിൽ നടന്ന ഐ.പി.എൽ മെഗാ ലേലത്തിൽ ലഖ്നോ സൂപ്പർ ജയന്‍റ്സ് (എൽ.സി.ജി) 27 കോടി രൂപക്കാണ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്.
ഇതോടെ ക്രിക്കറ്റിൽനിന്ന് ഏറ്റവും വരുമാനമുള്ള ഇന്ത്യൻ താരമായി പന്ത് മാറി. ഏറെ കാലമായി ഒന്നാമതുള്ള കോഹ്ലിയെ പന്ത് മറികടന്നു.
21 കോടിക്കാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിരാടിനെ നിലനിർത്തിയത്.
ഇത് കൂടാതെ ബി.സി.സി.ഐ കരാറിൽ നിന്നും ലഭിക്കുന്ന തുകയും കൂടി കണക്കിലെടുത്ത് പന്തിന് 32 കോടിയും വിരാടിന് 28 കോടിയും ക്രിക്കറ്റിൽ നിന്നും ലഭിക്കുന്നുണ്ട്.
26.75 കോടി ഐ.പി.എല്ലിൽ നിന്നും ലഭിക്കുന്ന ശ്രേയസ് അയ്യരാണ് മൂന്നാം സ്ഥാനത്തുള്ളത്. താരത്തിന് ബി.സി.സി.ഐ കരാറില്ല.
25 കോടി വീധം സ്വന്തമാക്കുന്ന ജസ്പ്രീത് ബുംറയും രവീന്ദ ജഡേജയുമാണ് തൊട്ടടുത്ത സ്ഥാനത്ത്. ഇരുവർക്കും ബി.സി.സി.ഐ കരാറിൽ നിന്നും ഏഴ് കോടിയും ഐ.പി.എൽ കരാറിൽ നിന്ന് 18 കോടിയുമാണ് ലഭിക്കുന്നത്.
Explore