തോൽവികൾക്കുള്ള തിരിച്ചടി! ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുമോ? ടീമിന് മുന്നിലുള്ള വഴികൾ നോക്കാം
ലോക ടെസറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരൊക്കെ കളിക്കും കളിക്കില്ല എന്നുള്ള ആകാംക്ഷയിലും ആവേശത്തിലുമാണ് ആരാധകർ.
ആസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, എന്നിവരാണ് പ്രധാനമായും ഫൈനലിലേക്ക് മത്സരിക്കുന്നത്. നാല് ടീമുകൾക്കും മത്സരങ്ങൾ ബാക്കിയിരിക്കെ ഫൈനലിലേക്ക് ഒരു ഫോട്ടോ ഫിനിഷ് തന്നെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ഒന്നാമതുള്ള ദക്ഷിണാഫ്രിക്കക്ക് നിലവിൽ 63.33 ശതമാനം പോയിന്‍റുണ്ട്. രണ്ടാമതുള്ള ആസ്ട്രേലിയക്ക് 60.71 പോയിന്‍റാണുള്ളത്. മൂന്നാമതുള്ള ഇന്ത്യക്ക് 57.29 പോയിന്‍റാണുള്ളത്.
പാകിസ്താനെതിരെ ശേഷിക്കുന്ന രണ്ട് മത്സരം വിജയിച്ചാൽ ദക്ഷിണാഫ്രിക്കക്ക് അനായാസമായി ഫൈനലിൽ കളിക്കാം. പരമ്പരയിൽ തോറ്റാലോ സമനിലയിൽ പിരഞ്ഞാലോ ഇന്ത്യ-ആസ്ട്രേലിയ മത്സരത്തെ ആശ്രയിക്കേണ്ടി വരും.
ഇനി ഇന്ത്യക്തെതിരെ മൂന്ന് മത്സരവും അത് കഴിഞ്ഞാൽ ശ്രീലങ്കക്കെതിരെ അവരുടെ മണ്ണിൽ രണ്ട് മത്സവും ആസ്ട്രേലിയക്കുണ്ട്. ഇന്ത്യക്കെതിരെയുള്ള പരമ്പര നേടിയാൽ കങ്കാരുപ്പടക്ക് ഫൈനലിൽ കളിക്കാം. എന്നാൽ ഇന്ത്യ ആസ്ട്രേലിയയെ 3-2ന് തോൽപ്പിച്ചാൽ ലങ്കക്കെതിരെയുള്ള പരമ്പര ആസ്ട്രേലിയക്ക് നിർണായകമാകും.
നിലവിൽ മൂന്നാമതുള്ള ഇന്ത്യക്ക് മൂന്ന് മത്സരത്തിൽ നിന്നും രണ്ട് ജയവും ഒരു സമനിലയും നേടിയാൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയെങ്കിലും ഫൈനലിൽ കേറാം. മൂന്ന് മത്സരവും വിജയിച്ചാൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കാം.
ഓസ്‌ട്രേലിയക്കെതിരായ പരമ്പര 3-2 എന്ന നിലയില്‍ നേടിയാലും 2-3നു വീണാലും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുടെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മാത്രമല്ല ആസ്ട്രേലിയ ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം. ചുരുക്കത്തില്‍ ഇനിയുള്ള മൂന്ന് പോരാട്ടങ്ങള്‍ ഇന്ത്യക്ക് കഠിന പരീക്ഷയാണ്.
ഓസ്‌ട്രേലിയക്കെതിരെയുള്ള അടുത്ത പരമ്പരയിൽ ജയിച്ചാലും ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകളുടെ മത്സര ഫലം അനുകൂലമായി വന്നാൽ മാത്രമെ ലങ്കക്ക് ഫൈനൽ പ്രവശേനത്തിന് സാധ്യയുള്ളൂ. ലങ്കയ്ക്ക് നിലവില്‍ വിദൂര സാധ്യത മാത്രമാണ് ഫൈനലിലേക്കുള്ളത്.