മൊബൈൽ ഇന്റർനെറ്റിന് വേഗതയിലാത്തപ്പോഴും ഡാറ്റ തികയാതെ വരുമ്പോഴുമൊക്കെ പബ്ലിക് വൈഫൈ അനുഗ്രഹമായി മാറാറുണ്ട്
എന്നാൽ പബ്ലിക് വൈഫൈ സുരക്ഷിതമല്ലെന്നാണ് കേരള പൊലീസ് പറയുന്നത്
സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്
പാസ് വേഡും യു.പി.ഐ ഐ.ഡിയും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പബ്ലിക് വൈഫൈ മുഖേന ചോരാൻ സാധ്യതയേറെ
പൊതു ഹോട്ട്സ്പോട്ടുകൾ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യരുത്
ഇത്തരത്തിൽ ഓൺലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്താൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം