ന​മ്മു​ടെ കൈ​യി​ലും ചു​റ്റി​ലു​മു​ള്ള ഗാ​ഡ്ജ​റ്റു​ക​ളി​ൽ​നി​ന്ന് അ​ൽ​പ​നേ​ര​മെ​ങ്കി​ലും മോ​ച​നം കി​ട്ടി​യാ​ലു​ള്ള പ്ര​യോ​ജ​ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടു​ണ്ടോ​​?
ഇ​ക്കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യി ചി​ന്തി​ച്ച​വ​ർ ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണ് ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം.
ഗാ​ഡ്ജ​റ്റു​ക​ളു​ടെ ലോ​ക​ത്തു​നി​ന്ന് ബോ​ധ​പൂ​ർ​വം ന​മ്മു​ടെ ജീ​വി​ത​നി​മി​ഷ​ങ്ങ​ളി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യെ​ന്ന​താ​ണ് ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം എ​ന്ന സ​ങ്ക​ൽ​പ​ത്തി​ന്റെ പൊ​രു​ൾ.
മി​നി​മ​ൽ ഡി​ജി​റ്റ​ലി​സം ശീ​ലി​ക്കു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ സാ​​ങ്കേ​തി​വി​ദ്യ ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്തി അ​തി​ന്റെ ദോ​ഷ​ങ്ങ​ൾ കു​റ​ക്കാ​ൻ സാ​ധി​ക്കും
ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം ശീ​ലി​ച്ചാ​ൽ, സ​മ​യം കി​ട്ടു​മ്പോ​ഴെ​ല്ലാം ഗാ​ഡ്ജ​റ്റു​ക​ളി​ൽ മു​ഴു​കാ​തെ നി​ശ്ചി​ത ആ​വ​ശ്യ​ത്തി​നു​വേ​ണ്ടി എ​ന്ന ബോ​ധ​ത്തി​ൽ ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.
ഡി​ജി​റ്റ​ൽ മി​നി​മ​ലി​സം
ആ​വ​ശ്യ​മി​ല്ലാ​ത്ത ആ​പ്പു​ക​ൾ ഒ​ഴി​വാ​ക്കും, സ്ക്രീ​ൻ ടൈം ​കു​റ​ക്കും,പ​രി​ധി സെ​റ്റ് ചെ​യ്തു​മാ​ത്രം ഡി​ജി​റ്റൽ ഉപയോഗം
ഓ​ഫ്​​ലൈ​ൻ ആ​ക്ടി​വി​റ്റി​ക​ളാ​യ വാ​യ​ന, മ​റ്റു ഹോ​ബി​ക​ൾ, പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്ക​ൽ എ​ന്നി​വ​ക്ക് സ​മ​യം ക​ണ്ടെ​ത്തും.
ഇത് കൊണ്ട് ഒരുപാട് ഉപകാരം മാനസികപരമായും സാമുഹികപരമായും ഉണ്ടാകുന്നതാണ്.
Explore