പ്രപഞ്ചോത്പത്തിയോളം സമയമെടുത്ത് ചെയ്യേണ്ട ജോലി അഞ്ച് മിനിറ്റില്‍; ക്വാണ്ടം ചിപ്പ് വികസിപ്പിച്ച് ഗൂഗ്ള്‍
പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം സമയംകൊണ്ട് തീര്‍ക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളില്‍ ചെയ്തുതീര്‍ക്കുന്ന ചിപ്പാണ് ഗൂഗ്ൾ വികസിപ്പിച്ചത്
നാല് ചതുരശ്ര സെന്റീമീറ്റർ വലിപ്പമുള്ള കുഞ്ഞൻ ചിപ്പിന് ‘വില്ലോ’ എന്നാണ് പേര് നൽകിയത്
താരതമ്യേന കുറഞ്ഞ തെറ്റുകൾ മാത്രമേ വില്ലോ ചിപ്പ് വരുത്തുന്നുള്ളൂവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു
105 ക്യുബിറ്റുകള്‍ ഉപയോഗിച്ചാണ് വില്ലോ ചിപ്പ് നിര്‍മിച്ചിരിക്കുന്നത്. സാധാരണ കംപ്യൂട്ടറുകള്‍ 'ബിറ്റ്' അടിസ്ഥാനമാക്കിയുള്ളവയാണെങ്കില്‍, ക്വാണ്ടം കമ്പ്യൂട്ടറുകളില്‍ ക്യുബിറ്റുകളാണ്
ക്യുബിറ്റുകള്‍ക്ക് 0, 1 എന്നിവയ്‌ക്കൊപ്പം രണ്ടിന്റെയും സൂപ്പര്‍പോസിഷനെയും പ്രതിനിധീകരിക്കാന്‍ കഴിയും. ഇക്കാരണത്താല്‍ ക്വാണ്ടം കംപ്യൂട്ടറുകളുടെ വേഗം വര്‍ധിക്കും
താപ വ്യതിയാനം, അണുവിനേക്കാള്‍ ചെറിയ പദാര്‍ഥങ്ങള്‍ പോലുള്ള ബാഹ്യ ഇടപെടലുകൾ എന്നിവ ക്യുബിറ്റുകളെ സ്വാധീനിക്കും
എന്നാല്‍ ക്യുബിറ്റുകളെ പരസ്പരം ഫലപ്രദമായി ബന്ധിപ്പിക്കാന്‍ വില്ലോ ചിപ്പില്‍ ഒരു വഴി കണ്ടെത്തിയെന്നാണ് ഗൂഗ്ള്‍ അവകാശപ്പെടുന്നത്
മരുന്നുഗവേഷണത്തിലും നിര്‍മിതബുദ്ധിയിലും വില്ലോ ചിപ്പ് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍
ഗൂഗ്ളിനൊപ്പം മൈക്രോസോഫ്റ്റ്, ഐ.ബി.എം പോലുള്ള വന്‍കിടക്കാരും ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷണത്തിലാണ്