സ്മാർട്ട്ഫോൺ നിങ്ങളുടെ കണ്ണ് തകർക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ....
അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.
മയോപിയ അഥവാ ഹ്രസ്വ ദൃഷ്ടി, കാഴ്ചക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തിളക്കം, കണ്ണിന് ക്ഷീണം, കണ്ണ് വരണ്ടുപോകുക, തലവേദന, കാഴ്ച മങ്ങുക തുടങ്ങി പ്രശ്നങ്ങളാണ് നേരിടുക
സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ എല്ലാ 20 മിനിട്ടിലും 20 സെക്കൻഡ് ബ്രേക്ക് എടുക്കാം.
സ്മാർട്ട് ഫോണുകളിൽനിന്ന് വരുന്ന നീല വെളിച്ചം കുറക്കുന്നതിന് സ്ക്രീൻ പ്രൊട്ടക്ടറുകൾ ഉപയോഗിക്കാം
സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ വെളിച്ചം എപ്പോഴും കണ്ണിന്റെ സുഖത്തിനനുസരിച്ച് വെക്കാം. വെളിച്ചം അമിതമായി വർധിപ്പിക്കുകയോ അമിതമായി കുറക്കുകയോ ചെയ്യരുത്
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ ഇടക്കിടെ കണ്ണ് ചിമ്മി തുറക്കാൻ ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നത് കണ്ണിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും.