പഴയ ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ് സേവനം നിർത്തുന്നു

ആൻഡ്രോയിന്‍റെയും ഐഒ.എസിന്‍റെയും പഴയ ഒ.എസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ് സേവനം അവസാനിപ്പിക്കുന്നത്
ആൻഡ്രോയിഡ് 5ന് മുമ്പും ഐഒ.എസ് 15.1ന് മുമ്പുമുള്ള ഫോണുകളിലാണ് വാട്സ്ആപ് പ്രവർത്തന രഹിതമാകുക
കൂടുതൽ മികച്ച ഫീച്ചറുകൾ ലഭ്യമാക്കാനാണ് ഇത്തരത്തിൽ മാറ്റം വരുത്തുന്നതെന്ന് മെറ്റ വിശദീകരിക്കുന്നു
പുതിയ അപ്ഡേഷനൊപ്പം വരുന്ന ഫീച്ചറുകൾ പഴയ ഒ.എസിൽ ലഭിക്കില്ലെന്നും മെറ്റ വ്യക്തമാക്കുന്നു
ആപ്പിളിന്‍റെ ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നീ മോഡലുകളിലാണ് വാട്സ്ആപ് പ്രവർത്തന രഹിതമാകുക
2025 മേയ് അഞ്ച് മുതലാണ് മാറ്റം പ്രാബല്യത്തിൽ വരിക
പുതിയ സോഫ്‌റ്റ്‌വെയർ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലെങ്കിൽ ഫോൺ മാറ്റുക എന്നതാണ് പോംവഴി
പുതിയ ഫോണിലേക്ക് മാറും മുമ്പ് എല്ലാ ചാറ്റുകളും ബാക്കപ്പ് ചെയ്യാന്‍ ഓര്‍ക്കുക