അപകട സാധ്യത ഏറെയുള്ള കാലമാണ് മഴക്കാലം, മഴക്കാലത്തെ ഡ്രൈവിങ് ഏറെ ശ്രദ്ധ ആവശ്യമുള്ളതാണ്. വണ്ടി സ്റ്റാർട്ട് ചെയ്യും മുമ്പ് ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കൂ...
ടയറുകളുടെ ഫിറ്റ്നസ് ഏറ്റവും പ്രധാനപ്പെട്ടത്. തേഞ്ഞുതീർന്ന ടയറുകൾ മാറ്റണം. ടയറിലെ കാറ്റും കൃത്യമായി പരിശോധിക്കണം.
മഴക്കാലത്ത് ധൃതി പിടിച്ചുള്ള യാത്രകള്‍ അപകടം ക്ഷണിച്ചുവരുത്തും. മഴയുള്ള ദിവസങ്ങളില്‍ കുറച്ചുനേരത്തെ ഇറങ്ങുന്നതാണ് നല്ലത്.
വൈപ്പര്‍ ബ്ലേഡുകൾ വർക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, എല്ലാ ഇന്‍ഡിക്കേറ്ററുകളും തുടങ്ങിയവ പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ബ്രേക്കിന്റെ കാര്യക്ഷമയ്ക്ക് ഏറെ പ്രധാന്യം കൊടുക്കണം. വിന്‍ഡ്ഷീല്‍ഡ് വൃത്തിയാക്കിവെക്കുക. എ.സിയുടെ പ്രവര്‍ത്തനവും പരിശോധിക്കുക.
റോഡിലെ കുഴികളിൽ അതീവ ശ്രദ്ധ വേണം. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തണം.
വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ചില വെള്ളക്കെട്ടുകൾ ചെറുതാണെന്ന് തോന്നുമെങ്കിലും ആഴമേറിയതാകാം.
സുരക്ഷിതമായി പാർക്ക് ചെയ്യലും പ്രധാനപ്പെട്ടതാണ്. കാറ്റിൽ മരങ്ങൾ വീഴാൻ സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ പാർക്ക് ചെയ്യരുത്.