‘സസ്യാഹാരമോ മാംസാഹാരമോ നല്ലതെന്നത് കാലങ്ങളായുള്ള ചോദ്യമാണ്. കാലാവസ്ഥ, പ്രകൃതിവിഭവങ്ങൾ, തൊഴിൽ, സാമ്പത്തിക വളർച്ച തുടങ്ങിയ കാരണങ്ങളാൽ മത്സ്യമാംസാഹാരം കേരളീയരുടെ അവിഭാജ്യ ഘടകമായി.
ആഹാരംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിൽ കൂടുതൽ കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കുറഞ്ഞ ഭക്ഷണക്രമം മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ വൻകുടൽ അർബുദ സാധ്യത വർധിപ്പിക്കും.
വെജിറ്റേറിയനിസം എന്നത് പലതരം ഭക്ഷണക്രമങ്ങളാണ്: വീഗൻ/സ്ട്രിക്ട് വെജിറ്റേറിയൻ ഡയറ്റ്, ലാക്റ്റോ വെജിറ്റേറിയൻസ്, ഓവോ ലാക്റ്റോ വെജിറ്റേറിയൻസ്, ഓവോ വെജിറ്റേറിയൻസ്... എന്നിങ്ങനെ
സസ്യാഹാരത്തിൽ സങ്കീർണ അന്നജം, നാരുകൾ, കുറഞ്ഞ അളവിൽ കൊഴുപ്പ്, വിറ്റമിനുകൾ, ധാതുക്കൾ, ഫൈറ്റോ കെമിക്കലുകൾ, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ആഹാരക്രമത്തിൽ മൂന്നുഭാഗം ധാന്യവും ഒരുഭാഗം പയർ-പരിപ്പും എന്ന അനുപാതത്തിൽ 250 മില്ലീ പാലും ഉൾപ്പെടുത്തിയാൽ ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ലഭിക്കുന്നു.
സമീകൃതമായി പ്ലാൻചെയ്ത സസ്യാഹാരവും മതിയായ ആരോഗ്യകരമായ പോഷകാഹാരവും ജീവിതത്തിന്‍റെ എല്ലാ ഘട്ടത്തിലും അനുയോജ്യമാണ്. ഇതുവഴി ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനാകുന്നു.
ചില പച്ചക്കറികൾ പാകം ചെയ്യുന്നതിലൂടെ ആരോഗ്യഗുണം വർധിക്കുകയും പോഷകങ്ങൾ കൂടുതൽ ജൈവലഭ്യമാവുകയും ദഹനം എളുപ്പമാവുകയും ചെയ്യുന്നു.
കാരറ്റ്, വെള്ളരി, കാപ്സിക്കം, കാബേജ്, റാഡിഷ്, മല്ലിയില, പുതിനയില എന്നിവ സാലഡാക്കി കഴിച്ചാൽ പോഷകങ്ങൾ പാചകത്തിലൂടെ നഷ്ടപ്പെടാതെ ശരീരത്തിന് ലഭിക്കും.