സാമുദായിക കലാപം: ബംഗ്ലാദേശിൽ 450 പേർ അറസ്റ്റിൽ
text_fieldsധാക്ക: സാമുദായിക കലാപത്തെ തുടർന്ന് ബംഗ്ലാദേശിൽ 450 പേരെ അറസ്റ്റ് ചെയ്തു. ദുർഗ പൂജ ആഘോഷങ്ങളോടനുബന്ധിച്ച് തുടങ്ങിയ അക്രമങ്ങളെ തുടർന്ന് ആറോളം ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. കലാപത്തോടനുബന്ധിച്ച് 70ലേറെ പരാതികളാണ് അധികൃതർക്ക് ലഭിച്ചത്. അക്രമങ്ങളിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ സമരം ശക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിൽ ആകെ ജനസംഖ്യയുടെ 10 ശതമാനമേ ഹിന്ദു വിഭാഗങ്ങളുള്ളൂ. കലാപത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇൻറർനാഷനൽ രംഗത്തുവന്നു.
ബംഗ്ലാദേശിൽ ഹിന്ദുമതവിഭാഗങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ യു.എസ് അപലപിച്ചു. മതസ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നും ലോകത്തെല്ലായിടത്തുമുള്ള പൗരൻമാർക്ക് അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും പുലർത്താനുള്ള അവകാശമുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപാർട്മെൻറ് വക്താവ് വ്യക്തമാക്കി.
കർശന നടപടിക്ക് നിർദേശം
ധാക്ക: ക്ഷേത്രങ്ങൾ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രിസഭായോഗത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാന് നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.