Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘‘പട്ടിണിയേക്കാൻ...

‘‘പട്ടിണിയേക്കാൻ നല്ലത്​ കോവിഡ്​ മരണമാണ്’’​; വിലക്ക്​ ലംഘിച്ച്​ സുഡാനിൽ പ്രതിഷേധക്കാർ തെരുവിൽ

text_fields
bookmark_border
‘‘പട്ടിണിയേക്കാൻ നല്ലത്​ കോവിഡ്​ മരണമാണ്’’​; വിലക്ക്​ ലംഘിച്ച്​ സുഡാനിൽ പ്രതിഷേധക്കാർ തെരുവിൽ
cancel

ഖർത്തൂം: ഏകാധിപത്യ ഭരണത്തിൽ താളംതെറ്റിയ സുഡാനിനെ കോവിഡ്​ മഹാമാരികൂടി പിടിച്ചു കുലുക്കിയതോടെ കൊടും പട്ടിണിയിലേക്കാണ്​ രാജ്യം നീളുന്നത്​. താൽക്കാലിക ഭരണകൂടം രാജ്യ​െത്ത പിടിച്ചുയർത്താൻ ​അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കുന്നില്ലെന്നായതോടെ ലോക്​ഡൗൺ നിർദേശങ്ങൾ ലംഘിച്ച്​ ആയിരക്കണക്കിന്​ വരുന്ന പ്രതിഷേധക്കാൻ തെരുവിലിറങ്ങി. 

ഏറെ നാൾ രാജ്യം ഭരിച്ച ഏകാധിപതി ഉമർ അൽ ബഷീർ പുറത്താക്കപ്പെട്ടതിനു ശേഷം നടപ്പിലാക്കുന്ന ഭരണ പരിക്ഷ്​കാരങ്ങളിൽ അതൃപ്​തി പ്രകടിപ്പിച്ചാണ്​ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്​. തലസ്​ഥാന നഗരിയായ ഖർത്തുമിലേക്കുള്ള റോഡുകൾ സർക്കാർ അടച്ചിരുന്നെങ്കിലും ആയിരക്കണക്കിന്​​ ആളുകൾ നഗരത്തി​​െൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി ഒത്തുകൂടി. വിമാനത്താവളത്തിലേക്ക്​ നീങ്ങിയ ഒരുകൂട്ടം പ്രതിഷേധക്കാർക്കു നേരെ പൊലീസ്​ കണ്ണീർ വാതകം  പ്രയോഗിച്ചു. 

‘ സ്വാതന്ത്രം, സമാധാനം, നീതി’ എന്ന മു​ദ്രാവാക്യം ഉയർത്തിയാണ്​ പ്രതിഷേധക്കാർ തെരുവ്​ കീഴടക്കിയത്​. മുൻ പ്രസിഡൻറ്​ അൽ ബഷീറിനെതിരെ പടനയിച്ച സുഡാനീസ്​ പ്രഫഷണൽ അസോസിയേഷൻ എന്ന കൂട്ടായ്​മയാണ്​ ‘മില്ല്യൺ മാൻ മാർച്ച്​’ എന്ന പേരിട്ട്​ ആളുകളെ ഒരുമിച്ചുകൂട്ടിയത്​. 

30 വർഷം ഭരിച്ച ഉമർ അൽ ബഷീറിനെ കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്താക്കിയശേഷം സൈനിക, സിവിലിയൻ അംഗങ്ങൾ ചേർന്ന കൗൺസിലാണ്​ സുഡാൻ ഭരിക്കുന്നത്​. സിവിലിയൻ കൗൺസിൽ നേതൃത്വം നൽകുന്ന സർക്കാ​റിനെ​ നയിക്കുന്നത്​ പ്രധാനമന്ത്രി അബ്​ദുല്ല ഹംദൂക്​​ ആണ്​. രണ്ടു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തി രാജ്യത്ത്​ വ്യവസ്​ഥ നടപ്പിലാക്കാൻ ശ്രമങ്ങൾ നടക്കുന്നു​ണ്ടെങ്കിലും ഒന്നും ശരിയായ വഴിലാവുന്നില്ല. 

പ്രതിസന്ധി രൂക്ഷം
സാമ്പത്തിക തകർച്ചയുടെ കയത്തിൽ മുങ്ങിത്താന്ന സുഡാനെ കരകയറ്റാൻ ശ്രമിക്കുന്ന ഹംദൂകിനു മുന്നിലുള്ള വെല്ലുവിളികൾ ചെറുതല്ല. സുഡാൻ കറൻസിയുടെ തകർച്ച തടയാൻ ശ്രമം നടത്തിയതൊന്നും വിജയിച്ചിട്ടില്ല. നാണയപ്പെരുപ്പം നൂറു ശതമാനത്തിലേക്ക്​ എത്തിയിരിക്കുന്നു. ജർമനിയിൽ ഈയിടെ നടന്ന കോൺഫ്രൻസിൽ സുഡാനെ സഹായിക്കാനായി വികസിത രാജ്യങ്ങൾ 1.8 ബില്ല്യൺ ഡോളർ സമാഹരിച്ചെങ്കിലും  കാര്യമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പ്രതിഷേധം തണുപ്പിക്കാനായി രാജ്യത്തെ അഭിസംബോധനം ചെയ്​ത ഹംദൂക്,​​ സാമ്പത്തിക രംഗത്ത്​ സർക്കാർ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്ന്​ അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനങ്ങൾ പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായിട്ടില്ല. 

‘വിപ്ലവം നേർവഴിലാക്കൂ’ എന്ന ആവശ്യമാണ്​ പ്രതിഷേധക്കാർ അധികൃതരുടെ മുന്നിൽ നിരത്തുന്നത്​. സിവിലിയൻ ഗവർണർമാരെ വിവിധ പ്രവിശ്യയിലേക്ക്​ അയക്കണമെന്നും പ്രതിഷേധക്കാരുമായി സമാധാനത്തോടെ പ്രവർത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും ഇവർ ഉന്നയിക്കുന്നു. മുൻ ഭരണാധികാരി അൽ ബഷീറിനും അ​യാളോടൊപ്പം പുറത്താക്കപ്പെട്ട ഉന്നത ഉദ്യോഗസ്​ഥരെയും തുറന്ന വിചാരണ നടത്തണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. ഖുർത്തൂമിലെ ജയിലിലുള്ള അൽ ബഷീർ, 1989ലെ വിപ്ലവം അടിച്ചമർത്തിയ കേസിൽ വിചാരണ തുടരുകയാണ്​. 

നേരത്തെ, ഉമർ അൽ ബഷീറി​​​െൻറ കാലത്ത്​ നിലനിന്നിരുന്ന നിയമങ്ങളെല്ലാം താൽക്കാലിക ഭരണകൂടം റദ്ദാക്കിയിരുന്നു. ബഷീറി​​​െൻറ രാഷ്​ട്രീയ പാർട്ടി പിരിച്ചുവിടണമെന്നും സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും പ്രക്ഷോഭം നടത്തിയവരുടെ പ്രധാന ആവശ്യമായിരുന്നു. ഇൗ ആവശ്യം പുതിയ സർക്കാർ നടപ്പിലാക്കിയിരുന്നു. 10 വർഷത്തേക്ക്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടിക്ക്​ വിലക്കേർപ്പെടുത്തിയിട്ടുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanprotestworld news
News Summary - One killed in Sudan as thousands rally for faster reform -World news
Next Story