യുക്രെയ്ൻ അധിനിവേശം വ്യോമഗതാഗതത്തേയും ബാധിക്കുന്നു
text_fieldsവാഷിങ്ടൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആഗോള വ്യോമഗതാഗതത്തേയും ബാധിക്കുമോയെന്ന് ആശങ്ക. ചില വിമാന കമ്പനികൾ അലാസ്കയിലെ ആങ്കറേജ് വിമാനത്താവളം ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. റഷ്യ വഴിയുള്ള വ്യോമഗതാഗതത്തിൽ തടസം നേരിട്ടാൽ ദീർഘദൂര വിമാനങ്ങളുടെ ഹബ്ബായി ആങ്കറേജിനെ മാറ്റാനുള്ള ശ്രമങ്ങൾ കമ്പനികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്.
ശീതയുദ്ധകാലത്ത് യുറോപ്പിൽ നിന്നുള്ള ദീർഘദൂര വിമാനങ്ങൾ ഇന്ധനം നിറക്കാൻ ആങ്കറേജിൽ ഇറക്കിയിരുന്നു. റഷ്യൻ എയർ സ്പേസ് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്തിരുന്നത്. ജപ്പാൻ എയർലൈൻസ് റഷ്യയിലേക്കുള്ള വിമാനം റദ്ദാക്കിയിരുന്നു. എറോഫ്ലോട്ട് ഉൾപ്പടെയുള്ള റഷ്യൻ വിമാനകമ്പനികൾ ബ്രിട്ടൻ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
യുക്രെയ്ൻ, ബെലാറസിന്‍റെ ചില പ്രദേശങ്ങൾ, ദക്ഷിണ റഷ്യ, യുക്രെയ്ൻ അതിർത്തി പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളിലെ വ്യോമപാതകൾ സംഘർഷത്തെ തുടർന്ന് അടച്ചിരുന്നു. യു.എ.ഇ എയർലൈനായ എമിറേറ്റ്സ് സ്റ്റോക്ക്ഹോം, മോസ്കോ, സെന്‍റ് പീറ്റേഴ്സ്ബർഗ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.ചില യു.എസ് വിമാനങ്ങളുടെ സർവീസിനേയും വ്യോമപാത അടക്കൽ ബാധിക്കും.
ജർമ്മൻ എയർലൈനായ ലുഫ്താൻസയും മോസ്കോയിലേക്കുള്ള വിമാനം റദ്ദാക്കിയിട്ടുണ്ട്. അതേസമയം വ്യോമപാത നിരോധിക്കുന്ന നടപടികൾ റഷ്യ സ്വീകരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ബ്രിട്ടന്‍റെ നിരോധനത്തിന് അതേനാണയത്തിൽ തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.