വിർജീനിയയിൽ വെടിവെപ്പ്; 12 മരണം; അക്രമിയും കൊല്ലപ്പെട്ടു
text_fieldsന്യൂയോർക്: യു.എസിലെ ഏറ്റവും ജനസാന്ദ്രത കൂടിയ മേഖലയായ വിർജീനിയ ബീച്ചിൽ മുനിസിപ്പാലിറ്റി ജീവനക്കാരൻ 12 സഹപ്രവർത്തകരെ വെടിവെച്ചുകൊന്നു. ആക്രമണത്തിൽ പരിക്കേറ്റ ആറുപേരിൽ മൂന്നാളുകളുടെ നില ഗുരുതരമാണ്. പബ്ലിക് യൂട്ടിലിറ്റി വകുപ്പിലെ എൻജിനീയറായ ഡിവൈൻ ക്രഡോക് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലോടെയാണ് ആക്രമണമുണ്ടായത്. ഓഫിസിൽനിന്ന് ജീവനക്കാർ മടങ്ങുന്ന സമയത്ത് ഒളിച്ചിരുന്ന പ്രതി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റവരെ കെട്ടിടത്തിെൻറ മൂന്നു നിലകളിൽനിന്നും ഒരാളെ പുറത്തുനിന്നുമാണ് കണ്ടെത്തിയത്.
വിർജീനിയ ബീച്ച് നഗരത്തിെൻറ ചരിത്രത്തിൽ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്ന് മേയർ ബോബി ഡെയർ പ്രതികരിച്ചു. മുനിസിപ്പൽ സെൻററിൽ വർഷങ്ങളായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ കെട്ടിടത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ശബ്ദം പുറത്തുവരാത്ത 0.45 കാലിബർ സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് വെടിെവക്കുകയായിരുന്നു. ആക്രമണത്തിെൻറ കാരണം വ്യക്തമായിട്ടില്ല. പൊലീസുമായുണ്ടായ വെടിവെപ്പിൽ ആക്രമിയും മരിച്ചു.
നിരവധി സർക്കാർ കെട്ടിടങ്ങൾ പ്രവർത്തിക്കുന്ന സ്ഥലമാണ് വിർജീനിയയിലെ മുനിസിപ്പാലിറ്റി സെൻറർ. സംഭവശേഷം പൊലീസ് മേഖല അടച്ചിട്ടു.
തൊഴിലിടങ്ങളിലെ വെടിവെപ്പു പരമ്പരകളിൽ ഏറ്റവും വലിയ ആക്രമണമാണിത്. ഇലനോയിയിലെ അറോറയിൽ ഇക്കഴിഞ്ഞ ഫ്രെബ്രുവരിയിൽ ഫാക്ടറി തൊഴിലാളി അഞ്ചു സഹപ്രവർത്തകരെ വെടിവെച്ചുകൊലെപ്പടുത്തിയിരുന്നു. 2019ൽ മാത്രം 150 വെടിവെപ്പു പരമ്പരകൾ നടന്നിട്ടുണ്ടെന്നാണ് ഗൺ വയലൻസ് ആർൈക്കവ് വെബ്സൈറ്റിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. തോക്കുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ ജനുവരി ഒന്നുമുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 5764 പേർ മരിക്കുകയും 11,060 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യു.എസിൽ തോക്കുവിൽപന നിയന്ത്രിക്കണമെന്ന പ്രമേയം ജനപ്രതിനിധിസഭ പാസാക്കിയെങ്കിലും റിപ്പബ്ലിക്കൻ ആധിപത്യമുള്ള സെനറ്റും വൈറ്റ്ഹൗസും തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.