Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുതിയ സോഫ്​റ്റ്​വെയർ...

പുതിയ സോഫ്​റ്റ്​വെയർ റെഡി; പറക്കാൻ അനുമതികാത്ത്​ ബോയിങ്​ 737 മാക്​സ്​

text_fields
bookmark_border
boieng-737-max
cancel

വാഷിങ്​ടൺ: അപകടങ്ങൾ മൂലം നിലത്തിറക്കിയ ​737 ​മാക്​സ്​ 8 വിമാനങ്ങളുടെ സോഫ്​റ്റ്​വെയർ അപ്​ഡേഷൻ പൂർത്തിയായതായി ബോയിങ്​. നിലവിൽ ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷൻെറ അനുമതിക്കായി കാത്തു നിൽക്കുകയാണെന്നും ബോയിങ്​ അധികൃതർ വ ്യക്​തമാക്കി. വ്യാഴാഴ്​ച കമ്പനി പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.

അപ്​ഡേറ്റ്​ ചെയ്​ത സോഫ്​റ്റ്​വെയർ ഉപയോഗിച്ച്​ നിരവധി പരീക്ഷണപ്പറക്കലുകൾ ബോയിങ്​ നടത്തിയിട്ടുണ്ട്​. എങ്കിലും ഫെഡറൽ ഏവിയേഷൻെറ അനുമതിയും പൈലറ്റുമാരുടെ പരിശീലനവും പൂർത്തിയാക്കിയാൽ മാത്രമേ ബോയിങ്​ 737 മാക്​സ്​ 8 വിമാനങ്ങൾക്ക്​ ഇനിയും പറന്നുയരാൻ സാധിക്കു.

അതേസമയം, ബോയിങ്​ 737 മാക്​സ്​ 8 വിമാനങ്ങൾക്ക്​ പറക്കാനുള്ള അനുമതി എപ്പോൾ ലഭിക്കുമെന്ന കാര്യം വ്യക്​തമല്ല. എങ്കിലും ആഗസ്​റ്റ് മാസത്തിനുള്ളിൽ ​ ലഭിക്കില്ലെന്ന്​ വാൾസ്​ട്രീറ്റ്​ സ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​ ചെയ്യുന്നു. സോഫ്​റ്റ്​വെയർ അപ്​ഡേറ്റ്​ പൂർത്തിയായതോടെ ലോകത്തെ സുരക്ഷിതമായ വിമാനങ്ങളിലൊന്നായി ബോയിങ്​ 737 മാക്​സ്​ 8 മാറിയെന്ന്​ കമ്പനി ചെയർമാൻ ഡെന്നീസ്​ മുളിൻബർഗ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasmalayalam newsBoeingSoftware update737 MAX
News Summary - Boeing says 737 Max software update is complete-World news
Next Story