കൊറോണ വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള ഫിൽട്ടർ വികസിപ്പിച്ചെന്ന്
text_fieldsഹൂസ്റ്റൺ: കൊറോണ വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള എയർ ഫിൽട്ടർ യു.എസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചതായി റിപ്പോർട്ട്. അധികം വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളിലും വിമാനങ്ങളിലും മറ്റും ഇത് ഏറെ ഉപകാരപ്രദമാകും.
ഫിൽട്ടറിലൂടെ കടന്നുപോകുന്ന വായുവിലുള്ള കൊറോണ വൈറസിെൻറ 99.8 ശതമാനവും ഈ ഉപകരണം നിർജീവമാക്കിയെന്ന് ഇതു സംബന്ധിച്ച് ‘മെറ്റീരിയൽസ് ടുഡെ ഫിസിക്സ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഓഫിസിലും മറ്റും ജോലി ചെയ്യുന്നവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ചെറിയ ഉപകരണം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ശീതീകരിച്ച മുറികളിലെ കോവിഡ് ബാധ തടയൽ വലിയ വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിൽ ഫിൽട്ടർ രക്ഷകനാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 70 ഡിഗ്രിയിലധികം ചൂടിൽ കൊറോണ വൈറസിന് നിൽക്കാനാകില്ലെന്നും അതിനാൽ, 200 ഡിഗ്രിയോളം ചൂടുള്ള ഫിൽട്ടറിലൂടെ കയറിയിറങ്ങുന്ന വായുവിൽ നിന്ന് നിശ്ചയമായും വൈറസ് സജീവമല്ലാതാകുമെന്നും അവർ അഭിപ്രായപ്പെട്ടു. നിക്കൽ ഫോം ഉപയോഗിച്ചാണ് ഫിൽട്ടർ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.