ലോകത്ത് കോവിഡ് ബാധിതർ 80 ലക്ഷത്തിലേക്ക്
text_fieldsവാഷിങ്ടൺ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 ലക്ഷത്തിലേക്കടുക്കുന്നു. 79,96,880 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 4,35,666 പേർ മരിച്ചു. 41,29,121 പേർ രോഗമുക്തി നേടി. നിലവിൽ 34,32,093 പേർ ചികിത്സയിലാണ്.
യു.എസിലാണ് കോവിഡ് സംഹാര താണ്ഡവമാടിയത്. ഇവിടെ 21,16,228 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 1,17,858 പേർ മരണത്തിന് കീഴടങ്ങി. 8,70,050 പേരാണ് രോഗമുക്തി നേടിയത്. 11,74,320 പേർ നിലവിൽ ചികിത്സയിലാണ്. യു.എസിലെ ന്യൂയോർക്കിൽ 4,04,470 പേരാണ് രോഗബാധിതർ. 30,911പേർ മരിച്ചു. 2,87,558 പേർ ചികിത്സയിലാണ്.
യു.എസിന് പിന്നിൽ ബ്രസീലിലും കോവിഡ് പടർന്നു പിടിക്കുകയാണ്. 8,67,882 പേരാണ് ഇവിടെ േരാഗബാധിതർ. ഇതിൽ 4,53,568 പേർ രോഗമുക്തി നേടി. 43,389 പേർ മരണത്തിന് കീഴടങ്ങി. റഷ്യയിൽ 5,28,964 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,948 പേർ മരിച്ചു. 2,80,050 പേർക്ക് രോഗം ഭേദമായി.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ റഷ്യക്ക് പിറകിലായി ലോകത്ത് നാലാമതായി ഇന്ത്യയാണ്. രാജ്യത്ത് 3,32,424 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 9,520 ആയി. 1,53,106 പേരാണ് ചികിൽസയിലുള്ളത്. 1,69,797 പേർക്ക് രോഗം ഭേദമായി. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,502 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 325 പേർ മരിക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.