ഷെറിൻ കൊലപാതകം: വളർത്തച്ഛൻ വെസ് ലി മാത്യുവിന് ജീവപര്യന്തം VIDEO
text_fieldsഹൂസ്റ്റൺ: ദത്തുപുത്രിയും മൂന്നു വയസുകാരിയുമായ ഇന്ത്യൻ ബാലിക ഷെറിൻ മാത്യൂസിനെ കൊലപ്പെ ടുത്തിയ കേസിൽ വളർത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ് ലി മാത്യുവിന് ജീവപര്യന്തം. ഡാളസിലെ 12 അംഗ ഡിസ്ട ്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 30 വർഷം ശിക്ഷ അനുഭവിച്ച ശേഷമേ പ്രതിക്ക് പരോൾ ലഭിക്കൂ.
പ്രതി വെസ്‌ല ി മാത്യുവിന് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്ന് കോടതിയിൽ പ്രോസിക്യൂട്ടർ ഷെറി തോമസ് വാദിച്ചു. ഷെറിൻ മരിച്ചു കഴി ഞ്ഞതിനു ശേഷം തന്‍റെ കക്ഷിക്കുണ്ടായ മാനസിക ഭയമാണ് തുടർന്നുണ്ടായ സംഭവങ്ങൾക്ക് ഇടയാക്കിയതെന്നും കുറഞ്ഞ ശിക്ഷ വ ിധിക്കണമെന്നും പ്രതിഭാഗം അറ്റോർണി ഡേല ഗാർസ ആവശ്യപ്പെട്ടു.
2017 ഒക്‌ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. റിച്ചഡ്‌സണിലെ വീട്ടിൽ നിന്ന് ഷെറിന്‍ മ ാത്യൂസിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ ഏഴിനാണ് പിതാവ് എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസ് (39) പരാതിപ്പെടുന്നത്. ഒക്ടോബര്‍ 22ന് വെസ്‌ലിയുടെ വീട്ടില്‍ നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്‍റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ഷെറിന്‍റെ ആന്തരികാവയവങ്ങൾ ഭൂരിഭാഗവും പുഴുക്കൾ തിന്നു തീർത്തിരുന്നു. കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടെത്തിയത് അന്വേഷണ സംഘത്തിന് കൊലപാതകമാണോ എന്ന സംശയം ബലപ്പെട്ടത്.
വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടക്കിടെ പാൽ കൊടുത്തിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിന് മൊഴി നൽകിയത്.
എന്നാല്‍, ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്ന് കരുതി മൃതദേഹം പുറത്തു കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്‌ലി പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് വെസ് ലിയെ അറസ്റ്റ് ചെയ്യുന്നത്. നഴ്‌സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണം.
കൂടാതെ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഇത്തരത്തിൽ മരണം സംഭവിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടും നൽകി. വീട്ടില്‍ ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നും ഉറക്കത്തിലായിരുന്നുവെന്നുമാണ് ഭാര്യ സിനി പൊലീസിനോട് പറഞ്ഞത്. കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും സിനി പറഞ്ഞിരുന്നു.
എന്നാൽ, ഷെറിൻ മാത്യുവിനെ കാണാതാകുന്നതിനു തലേ ദിവസം ഒക്‌ടോബർ ആറിന് െവസ്ലി മാത്യുവും സിനിയും സ്വന്തം കുഞ്ഞിനേയും കൊണ്ട് നോർത്ത് ഗാർലാന്‍റിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. പാലു കുടിക്കാൻ കൂട്ടാക്കാത്തതിനാൽ ഷെറിനെ അടുക്കളയിൽ നിർത്തിയാണ് പോയത്. ഇരുവരുടെയും ഫോൺരേഖകളും റസ്റ്ററന്റിന്റെ രസീതും ഇവർ ഷെറിനെ കൂട്ടാതെ റസ്റ്ററൻറിൽ പോയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു.
വീട്ടില്‍ തനിച്ചാക്കിയതു വഴി കുട്ടിയെ അപകടപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. ശാരീരികമോ മാനസികമോ ആയ ക്ഷതങ്ങള്‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ കുട്ടിക്ക് വന്നു ഭവിക്കാം. ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കള്‍ ഒരിക്കലും ചെയ്യരുതാത്ത പ്രവര്‍ത്തിയാണ് അവര്‍ ചെയ്തത്. നാലു വയസ്സുള്ള അവരുടെ സ്വന്തം മകളെ കൂടെ കൊണ്ടു പോയപ്പോള്‍ എന്തുകൊണ്ട് മൂന്നു വയസുകാരി ഷെറിനെ വീട്ടില്‍ തനിച്ചാക്കി എന്നതും സംശയത്തിന് ബലം നല്‍കുന്നുവെന്നും പൊലീസ് നിരീക്ഷിച്ചു.
മൂന്ന് വയസുകാരിയെ വീട്ടിൽ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പുറത്ത് പോയ കുറ്റത്തിന് സിനി മാത്യൂസും അറസ്റ്റിലായി. പിന്നീട് 15 മാസത്തെ ജയിൽ വാസത്തിന് ശേഷം ശിക്ഷ അനുഭവിച്ചതിനു ശേഷം കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സിനിയെ കോടതി മോചിപ്പിച്ചു.
2016 ബിഹാറിലെ ഒരു അനാഥാലയത്തിൽ നിന്നാണ് വെസ് ലി മാത്യുവും ഭാര്യ സിനി മാത്യുവും സരസ്വതി എന്ന ഷെറിൻ മാത്യൂസിനെ ദത്തെടുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.