ഒടുവിൽ വാശി അവസാനിപ്പിച്ച് ട്രംപ്; ശനിയാഴ്ച മാസ്ക് ധരിച്ച് സൈനിക ആശുപത്രി സന്ദർശനം
text_fieldsവാഷിങ്ടൺ: മാസ്ക് ധരിക്കില്ലെന്ന കടുംപിടുത്തത്തിൽ നിന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപും അയയുന്നു.
ശനിയാഴ്ച സൈനിക ആശുപത്രി സന്ദർശിക്കുേമ്പാൾ മാസ്ക് ധരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം മാസ്ക് ധരിക്കൽ ആണെന്ന് ലോകം മുഴുവനുമുള്ള വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടും, അമേരിക്കയിൽ അനുദിനം രോഗബാധിതരുടെ എണ്ണം കൂടി വന്നിട്ടും, താൻ മാസ്ക് ധരിക്കുകയില്ലെന്ന പിടിവാശിയിലായിരുന്നു ട്രംപ്.
സന്തത സഹചാരികൾ പല തവണ ‘അപേക്ഷിച്ചിട്ടും’ ട്രംപ് തീരുമാനം മാറ്റാൻ തയാറായിരുന്നുമില്ല. എന്നാൽ, ശനിയാഴ്ച നടത്തുന്ന വാൾട്ടർ റീഡ് സൈനിക ആശുപത്രി സന്ദർശനത്തിൽ ഇതാദ്യമായി മാസ്ക് ധരിക്കാനാണ് ട്രംപിെൻറ തീരുമാനം. ‘മുറിവേറ്റ നമ്മുടെ സൈനികരെ സന്ദർശിക്കുന്നതിന് ഞാൻ വാൾട്ടർ റീഡ് ആശുപത്രിയിൽ പോകുന്നുണ്ട്. ചില കോവിഡ് പോരാളികളെയും സന്ദർശിക്കണം. അവർ മഹത്തായ ഒരു ജോലിയാണ് ചെയ്യുന്നത്. അപ്പോൾ ഞാൻ മാസ്ക് ധരിക്കണമെന്ന് കരുതുകയാണ്. ഒരു ആശുപത്രിയിലേക്കാണ് പോകുന്നത് എന്നതിനാൽ അത് ഉചിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു’- ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
മാർച്ചിെൻറ തുടക്കത്തിൽ തന്നെ താൻ മാസ്ക് ധരിക്കുകയില്ലെന്ന നിലപാട് ട്രംപ് എടുത്തിരുന്നു. ജനങ്ങളോട് മാസ്ക് ധരിക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും സ്വയം അതിന് തയാറാകാതിരുന്ന ട്രംപിെൻറ നിലപാട് പ്രതിഷേധത്തിന് ഇടയായിരുന്നു. അതേസമയം, അതിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.