Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിം ജോങ്​ ഉന്നിൻെറ...

കിം ജോങ്​ ഉന്നിൻെറ ആരോഗ്യനിലയെ കുറിച്ച്​ വ്യക്തമായറിയാം; നിങ്ങളും ഉടനെ അറിയും -ട്രംപ്​

text_fields
bookmark_border
kim-jong-un-and-Trump.jpg
cancel

വാഷിങ്​ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉന്നിൻെറ ആരോഗ്യനില സംബന്ധിച്ച്​ അഭ്യൂഹങ്ങളും ആശങ്കകളും പ്രച രിക്കുന്നതിനിടെ പ്രതികരണവുമായി യു.എസ്​. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. കിം ജോങ്​ ഉന്നിൻെറ ആരോഗ്യനിലയെ കുറിച് ച്​ തനിക്ക്​ വ്യക്തമായ അറിവുണ്ടെന്നും എന്നാൽ അതേക്കുറിച്ച്​ ഇപ്പോൾ പറയാനാവില്ലെന്നും അധികം വൈകാതെ നിങ്ങൾ അക്കാര്യം അറിയുമെന്നും ട്രംപ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

‘‘ എനിക്ക്​ കൃത്യമായി നിങ്ങളോട് പറയാൻ കഴിയില്ല. അതെ. എനിക്ക്​ വ്യക്തമായ ധാരണയുണ്ട്​. പക്ഷെ അതേക്കുറിച്ച്​ എനിക്കിപ്പോൾ പറയാൻ സാധിക്കില്ല. അ​ദ്ദേഹം ​(കിം ​ജോങ്​ ഉൻ​) സുഖമായിരിക്കട്ടേ എന്ന്​ ആശംസിക്കുന്നു.’’ -​ട്രംപ്​ വൈറ്റ്​ ഹൗസിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

മുത്തച്ഛൻെറ ജൻമദിനാഘോഷത്തിന്​ കിം ജോങ്​ ഉൻ പ​ങ്കെടുക്കാതായതോടെ അ​ദ്ദേഹത്തിൻെറ ആരോഗ്യ സ്ഥിതി സംബന്ധിച്ച്​ നിരവധി അഭ്യൂഹങ്ങളാണ്​ പുറത്ത്​ വന്നത്​. ചിലർ അദ്ദേഹത്തി​ന്​ മരണം പോലും സംഭവിച്ചതായാണ്​ പ്രചരിപ്പിക്കുന്നത്​.

തനിക്ക്​ കിം ജോങ്​ ഉന്നുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും താനായിരുന്നില്ല പ്രസിഡൻറ്​ എങ്കിൽ അമേരിക്ക ഉത്തര കൊറിയയുമായി യുദ്ധം ചെയ്യുമായിരുന്നുവെന്നും ട്രംപ്​ പറഞ്ഞു. കിം ജോങ്​ ഉൻ അത്​ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kim jong unworld newsmalayalam newsDonald Trump
News Summary - I know of Kim Jong Un’s health status, says Donald Trump -world news
Next Story