Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജൂ​ത​വി​രു​ദ്ധ...

ജൂ​ത​വി​രു​ദ്ധ പ​രാ​മ​ർ​ശം: മാ​പ്പു​പ​റ​ഞ്ഞ്​ ഇ​ൽ​ഹാ​ൻ

text_fields
bookmark_border
ജൂ​ത​വി​രു​ദ്ധ പ​രാ​മ​ർ​ശം:  മാ​പ്പു​പ​റ​ഞ്ഞ്​ ഇ​ൽ​ഹാ​ൻ
cancel


വാ​ഷി​ങ്​​ട​ൺ: ജൂ​ത​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു​പ​റ​ഞ്ഞ്​ യു.​എ​സ്​ കോ​ൺ​ഗ്ര​സി​ലെ ആ​ദ്യ മു​സ ്​​ലിം സാ​മാ​ജി​ക​രി​ൽ ഒ​രാ​ളാ​യ ഇ​ൽ​ഹാ​ൻ ഉ​മ​ർ. ‘‘ജൂ​ത വി​രു​ദ്ധത യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​തേ​കു​റി​ച്ച്​ എ​നി ​ക്ക്​ പ​റ​ഞ്ഞു​ത​ന്ന ജൂ​ത സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ന​ന്ദി. എ​​​െൻറ വാ​ക്കു​ക​ൾ അ​മേ​രി​ക്ക​യി​ലെ ജൂ​ത വി ​ഭാ​ഗ​ങ്ങ​ളെ​യോ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യോ വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ നി​രു​പാ​ധി​കം മാ​പ്പ്​’’ – എ​ന്നാ​യി​രു​ന്നു ഇ​ൽ​ഹാ​​​െൻറ പ്ര​തി​ക​ര​ണം.

ഇ​സ്രാ​യേ​ൽ അ​നു​കൂ​ല ലോ​ബി​യി​ങ്​ സം​ഘ​മാ​യ അ​മേ​രി​ക്ക​ൻ ഇ​സ്രാ​യേ​ൽ പ​ബ്ലി​ക്​ അ​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി ഇ​സ്രാ​യേ​ലി​നെ പി​ന്തു​ണ​ക്കാ​ൻ യു.​എ​സ്​ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ​ക്ക്​ കൈ​ക്കൂ​ലി ന​ൽ​കു​ന്നു​വെ​ന്നാ​യി​രു​ന്നു ഉ​ൽ​ഹാ​ൻ ഉ​മ​ർ ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ്​ ചെ​യ്​​ത​ത്.

ട്വീ​റ്റി​നെ​തി​രെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും ഹൗ​സ്​ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യും അ​ട​ക്ക​മു​ള്ള ഡെ​മോ​ക്രാ​റ്റി​ക്, റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു.
ജൂ​ത​വി​രു​ദ്ധ​ത എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഇ​ൽ​ഹാ​ൻ മാ​പ്പു​പ​റ​യ​​ണ​മെ​ന്നും പെ​ലോ​സി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം മാ​പ്പു​പ​റ​ഞ്ഞ​തു​കൊ​ണ്ടു​മാ​ത്രം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന്​ ട്രം​പ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasmalayalam newsIlhan OmarUS-Israel policy
News Summary - Ilhan Omar apology in Israel issue-World news
Next Story