അധികാരത്തിലെത്തിയാൽ എച്ച്-1ബി വിസ പുനഃസ്ഥാപിക്കും -ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: നവംബറിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്-1ബി വിസക്ക് താൽകാലികമായി ഏർപ്പെടുത്തിയ നിരോധനം നീക്കുമെന്ന് ഡെേമാക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. ഇന്ത്യയിലെ ഐ.ടി പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യു.എസിലെ വിസാ സംവിധാനമാണിത്.
ഈ വർഷത്തേക്കുള്ള എച്ച് -1ബി വിസ ട്രംപ് റദ്ദാക്കിയിട്ടുണ്ട്. അത് എെൻറ ഭരണകൂടം ചെയ്യില്ല. ഈ രാജ്യത്തെ നിർമ്മിക്കുന്നതിൽ എച്ച് -1ബി വിസയിലെത്തിയവർക്ക് പ്രധാന പങ്കുണ്ടെന്ന് ബൈഡൻ വ്യക്തമാക്കി. ക്രൂരമായ കുടിയേറ്റ നയങ്ങളാണ് ട്രംപ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും ബൈഡൻ ആരോപിച്ചു.
ജൂൺ 23നാണ് എച്ച്-1ബി വിസ റദ്ദാക്കാൻ ട്രംപ് തീരുമാനിച്ചത്. അമേരിക്കൻ പൗരൻമാരുടെ തൊഴിൽ സംരക്ഷിക്കാനായിരുന്നു തെരഞ്ഞെടുപ്പ് വർഷത്തിൽ ട്രംപിെൻറ നടപടി. ഏപ്രിലിൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഗ്രീൻകാർഡ് സേവനങ്ങൾ 90 ദിവസങ്ങൾക്ക് റദ്ദാക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.