യു.എസിലും കാനഡയിലും ജോൺസൺ ആന്‍റ് ജോൺസൺ പൗഡർ വിൽപന നിർത്തുന്നു
text_fieldsന്യൂയോർക്: യു.എസിലും കാനഡയിലും ബേബി പൗഡർ വിൽപന നിർത്തിവെക്കുകയാണെന്ന് ജോൺസൺ ആൻറ് ജോൺസൺ കമ്പനി. തങ്ങളുടെ ഉൽപന്നത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരന്നതിനെ തുടർന്ന് ആവശ്യം കുത്തനെ ഇടിഞ്ഞതിനാലാണ് വിൽപന നിർത്തുന്നതെന്നും കമ്പനി അറിയിച്ചു.
പൗഡറിൽ ആസ്ബെസ്റ്റോസിെൻറ സാന്നിധ്യമുണ്ടെന്നും അത് കാൻസറിന് ഇടയാക്കുന്നുവെന്നും കാണിച്ച് ജോൺസൺ ആൻറ് ജോൺസൺ കമ്പനിക്കെതിരെ 19000ത്തിലേറെ പരാതികളാണ് നിലവിലുള്ളത്. ന്യൂജഴ്സിയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് പരാതികളിലേറെയും. എന്നാൽ, വർഷങ്ങളായി ശാസ്ത്രീയ പരിശോധന നടത്തിയാണ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതെന്നും കാൻസറിനു കാരണമാകുന്ന യാതൊന്നും പൗഡറിൽ ഇല്ലെന്നുമാണ് കമ്പനിയുടെ വാദം.
പൗഡർ നിരന്തരം ഉപയോഗിച്ച് കാൻസർ ബാധിച്ച അനവധി പേർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ചിലതിൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതികൾ വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതിനിടെ വിൽപന നിർത്തിവെക്കാനുള്ള കമ്പനിയുടെ തീരുമാനം ജനകീയ വിജയമാണെന്ന് യു.എസ് പ്രതിനിധി രാജ കൃഷ്ണമൂർത്തി പ്രതികരിച്ചു. കമ്പനിക്കെതിരായ യു.എസ് കോൺഗ്രസിെൻറ അന്വേഷണത്തിന് നേതൃത്വം നൽകുന്നത് മൂർത്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.