കാൻസസ് ഗവർണർ സ്കൂൾ യൂനിഫോമിടുമോ?
text_fieldsഷികാഗോ: കാൻസസിൽ ഗവർണർ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഹൈസ്കൂൾ വിദ്യാർഥിയും. വോട്ടവകാശം പോലുമില്ലാത്ത 16കാരൻ ജാക് ബെർഗേസനാണ് ലോകമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.
കഴിഞ്ഞദിവസം എ.ബി.സി ചാനലിെൻറ കോമഡിപരിപാടിയിൽ പെങ്കടുക്കവെ ജാക് ഇക്കാര്യം പരസ്യമാക്കിയതോടെയാണ് സംഗതി കളിയല്ലെന്ന് മനസ്സിലായത്. കുട്ടികളും രാഷ്ട്രീയത്തിെൻറ ഭാഗമാവേണ്ട ആവശ്യം ചൂണ്ടിക്കാട്ടിയാണ് ജാക് തെൻറ മത്സരസന്നദ്ധത ജിമ്മി കിമ്മൽ എന്ന പരിപാടിയിൽ പങ്കുവെച്ചത്.
ജാകിെൻറ സഹപാഠി അലക്സാണ്ടർ ക്ലൈനും മത്സരിക്കുന്നുണ്ട്. ലഫ്റ്റനൻറ് ഗവർണറായാണ് അലക്സാണ്ടർ മത്സരിക്കുന്നത്.
വിജയിക്കുകയാെണങ്കിൽ പഠനത്തോടൊപ്പം രാഷ്ട്രീയപ്രവർത്തനവും തുടരാനാണ് ഇവരുടെ പരിപാടി. യു.എസിലെ കാൻസസ് സംസ്ഥാനത്തിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് പ്രായപരിധിയില്ല. എന്നാൽ മിസൂറി അടക്കമുള്ള മറ്റുസംസ്ഥാനങ്ങളിൽ ഗവർണറാകണമെങ്കിൽ 30 വയസ്സ് പൂർത്തിയായിരിക്കണം.ഡെമോക്രാറ്റിക് പ്രതിനിധിയായാണ് ജാക് കളത്തിലിറങ്ങുന്നത്. സ്കൂൾ അധ്യാപകരുടെ വേതനം വർധിപ്പിക്കുമെന്നും സംസ്ഥാനെത്ത ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുമെന്നുമാണ് ജാക്കിെൻറ വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.