ലോകത്ത് ഒരു കോടി അഞ്ച് ലക്ഷം കടന്ന് കോവിഡ് ബാധിതർ
text_fieldsവാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,05,91079 ആയി. 57,98,973 പേർ രോഗമുക്തി നേടി. നിലവിൽ 42,78,085 പേർ ചികിത്സയിലാണ്. 5,14,021 കോവിഡ് ബാധിതർ മരണത്തിന് കീഴടങ്ങി.
യു.എസ് ആണ് കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യം. 27,27,853 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 14,54,397 പേർ ചികിത്സയിൽ തുടരുകയാണ്. 11,43,334 പേർ രോഗമുക്തി നേടി. 1,30,122 പേർ മരിച്ചു.
ബ്രസീലാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്്. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 14,08,485 ആയി. 59,656 പേർ മരിച്ചു. 7,90,040 പേർക്ക് രോഗം ഭേദമായി. 5,58,789 പേർ ചികിത്സയിലാണ്.
റഷ്യയാണ് കോവിഡ് പിടിച്ചുലച്ച മറ്റൊരു രാജ്യം. 6,47,849 പേർക്കാണ് റഷ്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. 2,25,879 പേർ ചികിത്സയിലാണ്. 9,320 മരിച്ചു. 4,12,650 പേർ രോഗം ഭേദമായി വീടണഞ്ഞു.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,563 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 503 പേർ മരിക്കുകയും ചെയ്തു. 17,400 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 2,20,114 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,47,979 പേർക്ക് രോഗം ഭേദമായി. ഇതുവരെ 86 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയെന്നും ഐ.സി.എം.ആർ അറിയിച്ചു. 2,17,931 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.