കാലിഫോർണിയയിൽ ഫുഡ് ഫെസ്റ്റിവലിനിടെ വെടിവെപ്പ്; മൂന്ന് മരണം
text_fieldsഗിൽറോയ് (യു.എസ്): വടക്കൻ കാലിഫോർണിയയിൽ ഞായറാഴ്ച വാർഷിക ഭക്ഷ്യമേളക്കിടെ അക് രമി നടത്തിയ വെടിവെപ്പിൽ മൂന്നുമരണം. 15 പേർക്കു പരിക്കുണ്ട്. ആക്രമി പൊലീസിെൻറ വെടിയേറ്റു മരിച്ചു. ഗിൽറോയ് നഗരത്തിൽ നടക്കുന്ന ത്രിദിന ‘ഗിൽറോയ് ഗാർലിക് ഫെസ്റ്റിവലി’െൻറ സമാപന ദിനമായ ഞായറാഴ്ചയാണ് അക്രമം അരങ്ങേറിയത്. 30കാരനായ വെള്ളക്കാരനാണ് വെടിവെച്ചതെന്ന് ദൃക്സാക്ഷി ജൂലിസ കോൺട്രറാസ് മാധ്യമങ്ങളോടു പറഞ്ഞു.
#BREAKING: Gilroy police have confirmed an active shooter at the Gilroy Garlic Festival. We are working to provide you more details on this breaking news, stay tuned.
— KSBW Action News 8 (@ksbw) July 29, 2019
[Warning: Video has profanity. Courtesy @wavyia]#breaking #breakingnews #gilroy #gilroygarlicfestival pic.twitter.com/Bq44nIf1Ey
യു.എസിൽ പൊതു ഇടങ്ങളിൽ ഈ വർഷം നടന്ന 246ാമത്തെ വെടിവെപ്പാണിതെന്ന് ഒരു വെബ്സൈറ്റിനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഫെസ്റ്റിവൽ നഗരിയിൽ ഒരുക്കിയ മതിൽ തകർത്ത് അകത്തുകടന്ന ആക്രമി തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നെന്ന് ഗിൽറോയ് പൊലീസ് മേധാവി സ്േകാട്ട് സ്മിത്ത് പറഞ്ഞു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർ ഒരു മിനിറ്റിനകംതന്നെ തിരിച്ചു വെടിവെച്ച് ആക്രമിയെ കൊലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.