സ്റ്റിഫാനി ഗ്രിഷാം ട്രംപിന്റെ പ്രസ് സെക്രട്ടറിയാകും
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രസ് സെക്രട്ടറിയായി സ്റ്റിഫാനി ഗ്രിഷ ാം ചുമതയേൽക്കും. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ മുഖ്യ വക്താവായി പ്രവർത്തിക്കുകയാണ് സ്റ്റിഫാനി ഇപ ്പോൾ. മെലാനിയ ട്വിറ്ററിലൂടെയാണ് പുതിയ വാർത്ത പുറത്തുവിട്ടത്.
സ്ഥാനമൊഴിഞ്ഞ സാറ സാൻഡേഴ്സിന്റെ പിൻഗാമിയായാണ് സ്റ്റിഫാനിയുടെ നിയമനം. പ്രസ് സെക്രട്ടറി പദവി കൂടാതെ കമ്യൂണിക്കേഷൻ ഡയറക്ടറുടെ ചുമതലയും സ്റ്റിഫാനി ഗ്രിഷാം വഹിക്കും.
I am pleased to announce @StephGrisham45 will be the next @PressSec & Comms Director! She has been with us since 2015 - @potus & I can think of no better person to serve the Administration & our country. Excited to have Stephanie working for both sides of the @WhiteHouse. #BeBest
— Melania Trump (@FLOTUS) June 25, 2019
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ട്രംപിന്റെ മൂന്നാമത്തെ പ്രസ് സെക്രട്ടറിയാണ് സ്റ്റിഫാനി ഗ്രിഷാം. ഏറ്റവും കൂടുതൽ കാലം വൈറ്റ് ഹൗസിൽ പ്രവർത്തിച്ച സാറ സാൻഡേഴ്സ് ജൂൺ 14നാണ് പ്രസ് സെക്രട്ടറി പദവി ഒഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.