മാലിദ്വീപ് പ്രതിസന്ധി: മോദിയും ട്രംപും ചർച്ച നടത്തി
text_fieldsന്യൂഡൽഹി: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യയും അമേരിക്കയും ആശങ്ക രേഖപ്പെടുത്തി. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തെ കുറിച്ച് ടെലിഫോൺ സംഭാഷണം നടത്തി.
നിയമ സംവിധാനത്തെയും ജനാധിപത്യത്തെയും ബഹുമാനിക്കേണ്ടതിെൻറ പ്രധാന്യത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്ന വിഷയവും ചർച്ചയിൽ ഉയതർന്നു വന്നു.
മാലിദ്വീപിലെ മുൻ പ്രസിഡൻറ് മുഹമ്മദ് നശീദടക്കമുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലെ പ്രസിഡൻറ് അബ്ദുല്ല യമീൻ അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടവരുത്തിയത്. തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റൊരു ജഡ്ജിയെയും അറസ്റ്റ് ചെയ്ത പ്രസിഡൻറ് അബ്ദുല്ല യമീൻ, പ്രതിപക്ഷ നേതാവും മുൻപ്രസിഡൻറുമായ അബ്ദുൽ ഗയൂമിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.