കോവിഡിനിടെ തെരഞ്ഞെടുപ്പ് റാലി: ട്രംപിെൻറ തീരുമാനം ചോദ്യംചെയ്ത് ആരോഗ്യ വിദഗ്ധർ
text_fieldsവാഷിങ്ടൺ: രാജ്യം കോവിഡിൽനിന്ന് മുക്തമാവാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലിയുമായി മുന്നോട്ടു പോകാനുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനം ചോദ്യംചെയ്ത് ആരോഗ്യരംഗത്തെ വിദഗ്ധർ.
റാലിയിൽ പങ്കെടുക്കുന്ന ജനക്കൂട്ടത്തിനിടയിൽ അതിഭീകരമായി രോഗം പടരുമെന്നും അവർ വീടുകളിലേക്ക് മടങ്ങുന്നതോടെ സമൂഹ വ്യാപനത്തിന് ഇത് ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വൻ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് റാലി നടത്താനുള്ള ട്രംപിെൻറ തീരുമാനം ‘അങ്ങേയറ്റം അപകടകരമായ നീക്ക’മാണെന്ന് ഹാർവഡിലെ ഗ്ലോബൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ഡോ. ആശിഷ് ഝാ പറഞ്ഞു.
രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാറ്റിവെച്ച തെരഞ്ഞെടുപ്പ് റാലിക്ക് ജൂൺ 20ന് തുടക്കം കുറിക്കാനാണ് ട്രംപിെൻറ തീരുമാനം. റിപ്പബ്ലിക്കൻ പാർട്ടിക്ക് എന്നും അനുകൂലമായി പ്രതികരിക്കുന്ന ഒക്ലഹോമയിലെ തുൾസയിലാണ് വൻ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിക്ക് ഒരുക്കം നടക്കുന്നത്. നേരേത്ത ജൂൺ 19ന് റാലി നടത്താനായിരുന്നു തീരുമാനം. എന്നാൽ, രാജ്യത്ത് വംശവെറിക്കെതിരെ പ്രക്ഷോഭം രൂക്ഷമായ ഘട്ടത്തിൽ ചരിത്ര പ്രധാനമായ തുൾസയിൽ പരിപാടി നടത്തുന്നതിനെതിരെ രൂക്ഷ പ്രതികരണം ഉയർന്നതിനെ തുടർന്ന് ഒരു ദിവസം നീട്ടിവെക്കുകയായിരുന്നു.
രാജ്യത്ത് അടിമത്തം തുടച്ചുനീക്കപ്പെട്ട ദിനമായാണ് ജൂൺ 19 അറിയപ്പെടുന്നതെങ്കിലും 1921ൽ അന്നേ ദിവസം തുൾസയിൽ കറുത്ത വംശജർ കൂട്ടക്കുരുതിക്കിരയായിരുന്നു. പുതിയ സാഹചര്യത്തിൽ ട്രംപ് ഇതേ വേദി തെരഞ്ഞെടുത്തത് ദുരുദ്ദേശ്യത്തോടെയാണെന്നായിരുന്നു ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.