Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എൻ ആസ്​ഥാനത്തെ...

യു.എൻ ആസ്​ഥാനത്തെ ജീവനക്കാരോട്​ വീട്ടിലിരുന്ന്​ ​േജാലി ചെയ്യാൻ നിർദേശം

text_fields
bookmark_border
യു.എൻ ആസ്​ഥാനത്തെ ജീവനക്കാരോട്​ വീട്ടിലിരുന്ന്​ ​േജാലി ചെയ്യാൻ നിർദേശം
cancel

ന്യൂയോർക്ക്​: കൊറോണ വൈറസ്​ ബാധ പടരുന്ന സാഹചര്യത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്​ട്ര സഭ ആസ്​ഥാനത്തെ എല്ലാ ജീവ നക്കാരോടും വീട്ടിലോ മറ്റെവിടെയെങ്കിലോ നിന്ന്​ കമ്പ്യൂട്ടറിൽ ജോലി ചെയ്യാൻ നിർദേശം നൽകി. ഏപ്രിൽ 12 വരെ ജീവനക ്കാരോട്​ ഓഫിസി​ലെത്താതെ ജോലി​െചയ്യാനാണ്​ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസ്​ അറിയിച്ചത്​.

മാർച്ച്​ 16 മുതലാണ്​ തീരുമാനം നടപ്പാക്കുക. സീനിയർ മാനേജ്​മ​​െൻറ്​, മെഡിക്കൽ ഡയറക്​ടർ, സെക്രട്ടറി ജനറൽ തുടങ്ങിയവർ കൂടിയാലോചിച്ച ശേഷമാണ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപടി സ്വീകരിച്ചതെന്ന്​ യു.എൻ വക്താവ്​ അറിയിച്ചു. യു.എൻ ആസ്​ഥാനത്തെ ഫിലിപ്പീൻസ്​ നയതന്ത്ര പ്രതിനിധിക്ക്​ വെള്ളിയാഴ്​ച കോവിഡ്​ 19 വൈറസ്​ ബാധ സ്​ഥിരീകരിച്ചിരുന്നു.

യുനിസെഫി​​​െൻറ ന്യൂയോർക്കിലെ ആസ്​ഥാനവും അടച്ചിടാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇവിടത്തെ മൂന്ന്​ ജീവനക്കാർക്ക്​ രോഗം ബാധിച്ചതിനെ തുടർന്നാണ്​ തീരുമാനം. ന്യൂയോർക്ക്​ നഗരത്തിൽ മാത്രം ഇതുവരെ 154 പേർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uncoronaworld newscorona virusWork From Home
News Summary - UN asks all staff to telecommute until April 12 due to COVID-19 - World news
Next Story