യു.എസ്-മെക്സികോ വ്യാപാരം: ചർച്ചകളിൽ ട്രംപ് അതൃപ്തനെന്ന് റിപ്പോർട്ട്
text_fieldsവാഷിങ്ടൺ: യു.എസും മെക്സികോയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ചർച്ചകളിൽ പ്രസിഡൻറ് ഡോണൾഡ് ട ്രംപ് അതൃപ്തനെന്ന് റിപ്പോർട്ട്. ചർച്ചകൾക്ക് ശേഷവും ഇതുമായി ബന്ധപ്പെട്ട് കരാറുണ്ടാക്കാൻ കഴിയാത്തതാണ ് ട്രംപിനെ ചൊടുപ്പിച്ചത്. മെക്സിക്കൻ വിദേശകാര്യമന്ത്രിയുമായി വൈറ്റ് ഹൗസിലായിരുന്നു ചർച്ചകൾ.
അതേസമയം, മെക്സികോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 5 ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരാണ് മെക്സിക്കൻ വിദേശകാര്യമന്ത്രി മാർസേലാ എബാർഡുമായി വൈറ്റ്ഹൗസിൽ ബുധനാഴ്ച ചർച്ച നടത്തിയത്. എന്നാൽ, 90 മിനിട്ട് നേരം നീണ്ട ചർച്ചക്കൊടുവിലും ഇക്കാര്യത്തിൽ കരാറുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അനധികൃത കുടിയേറ്റം തടയുന്നതിൽ മെക്സികോ പരാജയമാണെന്ന് ആരോപിച്ചാണ് രാജ്യത്തിനെതിരെ കടുത്ത നടപടികൾ ട്രംപ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.