യു.എസിൽ ഭരണപ്രതിസന്ധി പുതുവർഷവും തുടരും; ശമ്പളമില്ലാതെ ലക്ഷങ്ങൾ
text_fieldsവാഷിങ്ടണ്‍: മെക്സിക്കൻ അതിർത്തിയിലെ വൻമതിലിനെ ചൊല്ലി യു.എസിൽ ഉടലെടുത്ത ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാനുള്ള തീരുമ ാനത്തില്നിന്ന് ട്രംപ് പിന്മാറാത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്. 12 ദിവസമായി രാജ്യത് ത് ഭാഗിക ഭരണസ്തംഭനമാണ്. രാജ്യത്തെ ഒട്ടുമിക്ക ഭരണസിരാകേന്ദ്രങ്ങളും അടച്ചിട്ടി രിക്കുകയാണ്.
പ്രതിസന്ധി അടുത്തയാഴ്ചയും തുടരുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. 2019ലും മതില് നിര്‍മാണത്തിന് ഫണ്ട് ലഭ്യമാക്കാനുള്ള നീക്കം തുടരാനാണ് ട്രംപിെൻറ നീക്കം. ഇത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുവിഭാഗങ്ങളും പ്രതിഷേധം ശക്തമായതോടെ മിനിറ്റുകള്‍ക്കകം ഇരുസഭയും പിരിഞ്ഞു. രാജ്യത്തെ ഓഹരിവിപണിയും തകര്‍ച്ചയിലാണ്.
അവധിയില്‍ പോയ പല ഉദ്യോഗസ്ഥരും തിരിച്ചെത്തിയിട്ടുമില്ല. ആഭ്യന്തരം, കാര്‍ഷികം, നീതിന്യായം, സുരക്ഷ, വിദേശകാര്യം തുടങ്ങിയ വകുപ്പുകളുടെ പ്രവര്‍ത്തനത്തിനാണ് തടസ്സം നേരിട്ടത്. പല വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ക്രിസ്മസ് ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കാണ് ഡിസംബറിലെ ശമ്പളവും പ്രത്യേക അലവന്‍സും ലഭിക്കാത്തത്.
യു.എസിലേക്കുള്ള മനുഷ്യക്കടത്തും ലഹരി കടത്തും തടയാനാണ് മതിലെന്ന വാദമാണ് ട്രംപും അനുകൂലികളും ഉന്നയിക്കുന്നത്. അതിനിടെ, ഭരണപ്രതിസന്ധിക്കു പിന്നിൽ ഡെമോക്രാറ്റുകളുടെ പിടിവാശിയാണെന്ന് വൈറ്റ്ഹൗസ് വക്താവ് സാറ സാൻഡേഴ്സ് ആരോപിച്ചു. രാജ്യത്തെ അതിർത്തികൾ സംരക്ഷിക്കാനാണ് പ്രസിഡൻറിെൻറ നീക്കം. അതിന് ഡെമോക്രാറ്റുകൾ തടസ്സം നിൽക്കുകയാണെന്നും സാറ കുറ്റപ്പെടുത്തി.
സെനറ്റിൽ മതിൽ നിർമാണത്തിനായി 500 കോടി ഡോളർ പാസാക്കിയെടുക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. അനധികൃത കുടിയേറ്റക്കാർ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നതിനാണ് ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നതെന്ന് മുമ്പ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും ട്രംപിന് എതിരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.