84 ലക്ഷം കോവിഡ് രോഗികൾ; മരണം നാലര ലക്ഷം
text_fieldsന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 84,00,129 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 4, 51,263 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 44,14,991.
യു.എസ്, ബ്രസീൽ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 22,34,471 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 11,9941 പേർ ഇവിടെ മരിച്ചു. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 9,60,309 ആയി. 46,665 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. റഷ്യയിൽ 5,53,301 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 7478 പേർ മരിക്കുകയും ചെയ്തു. 3,67,264 പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്. മരണം 12,262 ആയി.
കോവിഡ് വ്യാപനത്തെ തടഞ്ഞുനിർത്തിയ ചൈനയിലും ന്യൂസിലാൻഡിലും പുതുതായി കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ബെയ്ജിങ്കിൽ സ്ഥിതി അതീവ ഗുരുതരമാെണന്ന് ചൈനീസ് വക്താവ് അറിയിച്ചിരുന്നു. വിദേശത്തുനിന്ന് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം ഉയർന്നേക്കാമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.