വധശിക്ഷയില്‍ ആശങ്കയുമായി അന്താരാഷ്ട്രസമൂഹം
text_fieldsഇസ് ലാമാബാദ്: ബംഗ്ളാദേശ് പ്രതിപക്ഷനേതാക്കളെ തൂക്കിലേറ്റിയ സംഭവത്തില്‍ പാകിസ്താന്‍ ദു$ഖവും ആശങ്കയും രേഖപ്പെടുത്തി. സംഭവത്തില്‍ തീവ്രമായ അസ്വസ്ഥത രേഖപ്പെടുത്തുന്നതായി പാക് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. 1971ലെ സംഭവങ്ങളില്‍ വിചാരണയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള അന്താരാഷ്ട്രസമൂഹത്തിന്‍െറ പ്രതികരണം പാകിസ്താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും വിദേശകാര്യ ഓഫിസ് വക്താവ് അറിയിച്ചു. ബംഗ്ളാദേശ് വിമോചനവുമായി ബന്ധപ്പെട്ടുണ്ടാക്കിയ 1974ലെ പാകിസ്താന്‍-ഇന്ത്യ-ബംഗ്ളാദേശ് ധാരണകള്‍ക്കനുസരിച്ച് ഒത്തുതീര്‍പ്പുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പകപോക്കലിനായാണ് യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന ട്രൈബ്യൂണല്‍ രൂപവത്കരിച്ചതെന്നും വിചാരണനടപടികളില്‍ പാളിച്ചയുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിചാരണ ഉറപ്പാക്കാതെ വധശിക്ഷ നടപ്പാക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിരപരാധിയാണെന്ന് തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് സലാഹുദ്ദീന്‍ ഖാദര്‍ ചൗധരിയുടെ ശിക്ഷ നടപ്പാക്കിയതെന്ന് യു.എസ് പ്രസിഡന്‍റ് ഒബാമയുടെ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച ഉപദേശകനായ സ്റ്റീഫന്‍ റാപ് അറിയിച്ചു.
വിചാരണക്കിടെ ആവശ്യത്തിന് സാക്ഷികളെ ഹാജരാക്കാന്‍ സലാഹുദ്ദീന്‍ ഖാദര്‍ ചൗധരിക്ക് അവസരം നല്‍കിയില്ളെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച് പറഞ്ഞു. അതിക്രമത്തിന് തന്‍െറ അനുയായികളെ പ്രേരിപ്പിച്ചെന്നാണ് അലി അഹ്സന്‍ മുഹമ്മദ് മുജാഹിദിനെതിരെയുള്ള കുറ്റമെന്നും എന്നാല്‍, ഒരു അനുയായിയെപ്പോലും തെളിവെടുപ്പിന്‍ ഹാജരാക്കിയില്ളെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.