സിറിയ: യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും
text_fieldsഡമസ്കസ്: സിറിയയിൽ വ്യോമാക്രണം രൂക്ഷമായ സാഹചര്യത്തിൽ യു.എൻ സുരക്ഷാ കൗൺസിലിെൻറ അടിയന്തര യോഗം ഇന്ന് ചേരും. യു.എസിെൻറയും റഷ്യയുടെ മാധ്യസ്ഥത്തിലുള്ള താൽക്കാലിക വെടിനിർത്തൽ കഴിഞ്ഞ തിങ്കളാഴ്ച പരാജയപ്പെട്ടതോടെയാണ് സിറിയയിലെ പ്രധാന നഗരമായ അലപ്പോയിൽ ബശാർ സൈന്യവും റഷ്യയും ആക്രമണം കനപ്പിച്ചത്.
സിറിയയിലെ സൈനികാക്രമണങ്ങളിൽ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും നടുക്കം രേഖപ്പെടുത്തി. സംഘർഷത്തിൻറെ ആരംഭകാലം മുതൽ ഗുരുതര സ്ഥിതിയാണ് അലപ്പോയിൽ നിലനിൽക്കുന്നതെന്നും സാധാരണ ജനങ്ങൾക്കെതിരെ മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത് സൈനികർക്ക് യാതൊരു സഹിഷ്ണുതയും ഇല്ലെന്നതിെൻറ കൃത്യമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അലപ്പോ നഗരത്തിൽ മാത്രം മാനുഷിക സഹായമോ അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമാകാതെ മൂന്ന് ലക്ഷത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.