സുരക്ഷ ജീവനക്കാരന്റെ കുത്തേറ്റ് ചൈനയിൽ 40 വിദ്യാർഥികൾക്ക് പരിക്ക്
text_fieldsബീജിങ്: ചൈനയിൽ പ്രൈമറി സ്കൂളിൽ സുരക്ഷ ജീവനക്കാരെൻറ കത്തിക്കുത്തേറ്റ് 40 ഓളം വിദ്യാർഥികൾക്കും നിരവധി ജീവനക്കാർക്കും പരിക്കേറ്റു. ഇതിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണ്. സ്വയം ഭരണ പ്രദേശമായ ഗോങ്സി സുവാങ്ങിലെ വുഷു നഗരത്തിലെ വാങ്ഫു ടൗൺ സെൻട്രൽ പ്രൈമറി സ്കൂളിൽ വ്യാഴാഴ്ച രാവിലെ 8.30നാണ് സംഭവം.
പരിക്കേറ്റ കുട്ടികളെല്ലാം ആറു വയസ്സിന് താഴേയുള്ളവരാണെന്ന് ചൈനീസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു. വിദ്യാർഥികളെ അക്രമകാരിയിൽ നിന്ന് രക്ഷിക്കുന്നതിനിടെയാണ് അധ്യാപകർക്കും ജീവനക്കാർക്കും പരിക്കേറ്റത്.
50കാരനായ ലി ഷിവോമിൻ ആണ് പ്രതിയെന്ന് വാങ്ഫു നഗര ഭരണകൂടത്തെ ഉദ്ധരിച്ച് ഹോങ്കോങ് ആസ്ഥാനാമായ സൗത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ സെൻട്രൽ ചൈനയിലെ പ്രൈമറി സ്കൂളിലും സമാന അക്രമം നടന്നിരുന്നു. അന്ന് എട്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെടുകയും രണ്ട് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.