സ്വഹീഹുൽ ബുഖാരി ഇറ്റാലിയൻ ഭാഷയിലേക്ക്
text_fieldsസ്വഹീഹുൽ ബുഖാരിയുടെ സമ്പൂർണ ഹദീസ് പരിഭാഷ ആദ്യമായി ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. തവസ്സുൽ യൂറോപ് ഡയറക്ടറും പ്രമുഖ എഴുത്തുകാരിയും മുസ്ലിം ചിന്തകയുമായ ഡോ. സബ്റീന ലീയുടെ നേതൃത്വത്തിൽ ഒരു വർഷം മുമ്പാണ് വിവർത്തനത്തിന് തുടക്കമിട്ടത്.
11 വാല്യങ്ങളുടെ വിവർത്തനം പൂർത്തിയാക്കി പ്രസിദ്ധീകരിച്ചുകഴിഞ്ഞു. 35 വാല്യങ്ങളിലായി 4000 പേജ് വരുന്ന ഗ്രന്ഥം അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തവസ്സുൽ യൂറോപ്പാണ് ഗ്രന്ഥത്തിെൻറ പ്രസാധകർ. നടൻ ഇന്നസെൻറിെൻറ ‘കാൻസർ വാർഡിലെ ചിരി’, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ‘സ്ലോഗൻസ് ഓഫ് ദ സേജ്’ പുസ്തകം ഉൾപ്പെടെ ഇന്ത്യൻ ഭാഷയിലുള്ള അനേകം ഗ്രന്ഥങ്ങൾ സബ്റീന ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.