Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ  49 പുതിയ...

ചൈനയിൽ  49 പുതിയ കോവിഡ്​ കേസുകൾ; രണ്ടാം വ്യാപനമെന്ന്​ ആശങ്ക

text_fields
bookmark_border
china
cancel

ബെയ്​ജിങ്​: കോവിഡിൻെറ രണ്ടാം വ്യാപനം സംശയിക്കുന്ന ചൈനയിൽ 49 പുതിയ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തു. ഇതിൽ 36 എണ്ണവും തലസ്ഥാനമായ ബെയ്​ജിങ്ങിലാണ്​. ചൈനയിലെ മൊത്തവിതരണ മാർക്കറ്റുകൾ കേന്ദ്രീകരിച്ച്​ കോവിഡിൻെറ പുതിയ ക്ലസ്​റ്റർ രൂപ്പെടുന്നുവെന്നാണ്​ ആശങ്കയെന്ന്​ ആരോഗ്യ രംഗത്തെ വിദഗ്​ധർ പറഞ്ഞു. 

കഴിഞ്ഞ തവണ ഹുബൈയിൽ ഇതിനേക്കാളും കുറഞ്ഞ കോവിഡ്​ കേസുകളാണ് ആദ്യഘട്ടത്തിൽ​ റിപ്പോർട്ട്​ ചെയ്​തതെന്ന്​ ദേശീയ ആരോഗ്യകമ്മീഷൻ അറിയിച്ചു. മൂന്ന്​ കേസുകൾ മാത്രമാണ്​ ഹുബെ പ്രവിശ്യയിൽ കോവിഡിൻെറ തുടക്കത്തിൽ സ്ഥിരീകരിച്ചത്​.

കോവിഡ്​ വീണ്ടും എത്തിയതോടെ രോഗത്തിൻെറ ഉറവിടമെന്ന്​ സംശയിക്കുന്ന സിൻഫാദി മാർക്കറ്റിലെ പരിശോധന ചൈന കർശനമാക്കി. പ്രദേശത്ത്​ ഇന്നലെ മാത്രം 46,000 ടെസ്​റ്റുകൾ നടത്തിയ​തായി അധികൃതർ അറിയിച്ചു. കോവിഡ്​ കേസുകൾ കൂടുതലെത്തിയതോടെ ഹൈദൻ ജില്ലയിലെ മൊത്ത വിതരണ മാർക്കറ്റും ചൈന അടച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsasia-Pacificcovid 19
News Summary - covid 19 updates in china-World news
Next Story