മാലദ്വീപിൽ ബ്ലോഗർ കുത്തേറ്റുമരിച്ചു
text_fieldsമാലെ: മാലദ്വീപ് തലസ്ഥാനമായ മാലെയിൽ പുരോഗമനവാദിയായ ബോഗ്ലർ കുത്തേറ്റുമരിച്ചു. യമീൻ റാഷിദ് (29) ആണ് കൊല്ലപ്പെത്. റാഷിദിനെ അപ്പാർട്ട്മെൻറിെൻറ കോണിപ്പടിയിൽ കഴുത്തിലും നെഞ്ചിലും കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റാഷിദിെൻറ ബന്ധുക്കൾ പറഞ്ഞു.
അദ്ദേഹത്തിെൻറ ‘ ദി ഡെയ്ലി പാനിക്’ എന്ന ബോഗ്ലിൽ രാഷ്ട്രീയ നേതാക്കെള പരിഹസിച്ച് കുറിപ്പുകളെഴുതിയിരുന്നു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് നാടുകടത്തിയ പ്രതിപക്ഷ നേതാവും മുൻ പ്രസിഡൻറുമായ മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് ഇരയാക്കപ്പെടുന്ന സാമൂഹ്യമാധ്യമപ്രവർത്തകരിൽ മൂന്നാമത്തെയാളാണ് റാഷിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.