ഇറാനിൽ മാധ്യമ പ്രവർത്തകന് വധശിക്ഷ
text_fieldsതെഹ്റാൻ: സർക്കാറിെൻറ സാമ്പത്തിക പരാജയത്തിനെതിരെ 2017ൽ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന് പ്രേരണ നൽകിയെന്നാരോപിച്ച് ഇറാനിൽ മാധ്യമ പ്രവർത്തകന് വധശിക്ഷ. ഓൺലൈൻ മാധ്യമ പ്രവർത്തകനായിരുന്ന റൂഹുല്ല സാമിനാണ് ശിക്ഷ വിധിച്ചത്.
പാരിസിൽ ഒളിവുജീവിതം നയിച്ച സാം സമൂഹ മാധ്യമമായ ടെലിഗ്രാമിൽ നടത്തിയ ചാനലിലൂടെ 2017ലെ പ്രക്ഷോഭത്തിെൻറ വിഡിയോകളും പുറംലോകത്തെത്തിച്ചു. ഇറാൻ സർക്കാർ സമ്മർദത്തെ തുടർന്ന് ചാനൽ പിന്നീട് അടച്ചുപൂട്ടി.
2019ൽ തിരിച്ചെത്തിയ ഉടൻ അറസ്റ്റിലായ അദ്ദേഹത്തിന് ചൊവ്വാഴ്ചയാണ് ശിക്ഷവിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.